ഐപിഎല്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അധികദൂരം പോകേണ്ടതില്ല; കൊല്‍ക്കത്ത വരെ എത്തിനോക്കിയാല്‍ മനസ്സിലാകും, വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന് എന്ന്. 2012-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായി എത്തിയതാണ് സുനില്‍ നരെയ്ന്. പിന്നീടിങ്ങോട്ട് ടീമിന്റെ പ്രതിസന്ധി കാലത്തെല്ലാം വിശ്വസ്തനാണ് താരം. താരത്തിന്റെ പ്രകടനത്തിന് മികച്ച മാര്‍ക്ക് നല്‍കുകയാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും.
മുംബൈക്കെതിരായ മത്സരത്തില്‍ മിഡില്‍ ഓവറുകളിലാണ് സുനില്‍ നരെയ്ന് തന്റെ മാന്ത്രികത കാണിച്ചത്. എതിരാളികളായെത്തിയ ബാറ്റര്‍മാരുടെ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കി ജാഗ്രതയോടെ പന്തെറിഞ്ഞതോടെ റണ്‍സെടുക്കാനാകാതെ മുംബൈ ബാറ്റര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. 16 ഡോട് ബോളുകള്‍ എറിഞ്ഞ സുനില്‍ നരെയ്ന്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കോര്ബിന് ബോഷ് എന്നിവരെ തന്റെ ഓവറുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കാതരെ ചെറുത്തു. തന്റെ പരിചയ സമ്പന്നതയെ കൃത്യമായി വിനിയോഗിക്കാനും ബാറ്റര്‍മാരുടെ വേഗത്തെ തളയ്ക്കാനും അദ്ദേഹത്തിനായി. നരെയ്ന്റെ ഓവറുകളില്‍ തിലക് വര്‍മ തീര്‍ത്തും അസ്വസ്ഥനായിരുന്നു. നരെയ്ന്റെ കൈയുടെ വ്യതിയാനം മനസ്സിലാക്കാനാകാതെ അദ്ദേഹം വിയര്‍ത്തു. പലപ്പോഴും ക്രീസില്‍ വേരൂന്നിയാണ് തിലക് വര്‍മ ബാറ്റേന്തിയത്. ഒരുഘട്ടത്തിലും മുംബൈ ബാറ്റര്‍മാര്‍ക്ക് ആനുകൂല്യം നല്‍കാതെയാണ് സുനില്‍ നരെയ്ന് ബൗളിങ്ങില്‍ തിളങ്ങിയത്.
മുംബൈക്കെതിരെ എട്ടാം ഓവറിലാണ് അദ്ദേഹം എത്തിയത്. പവര്‍പ്ലേയില്‍ തകര്‍ന്ന മുംബൈയുടെ തകര്‍ച്ച അവിടെനിന്നങ്ങോട്ട് പൂര്‍ണതയിലേക്ക് കടക്കുകയായിരുന്നു. ആ ഓവറില്‍ തിലക് വര്‍മയെയും ഹാര്‍ദിക് പാണ്ഡ്യയെയും വെറും ഏഴ് റണ്‍സിലൊതുക്കി. പത്താം ഓവറില്‍ വെറും മൂന്ന് റണ്‍സാണ് വഴങ്ങിയത്. 12-ാം ഓവറില്‍ തിലക് വര്‍മ ഒരു സിക്സര്‍ നേടി. പക്ഷെ ബാക്കി പന്തുകളൊന്നും ഒന്നും ചെയ്യാനായില്ല. എല്ലാം ഡോട് ബൗളുകള്‍. 16-ാം ഓവറിലാണ് ഹാര്‍ദിക് പാണ്ഡ്യയെ സുനില്‍ നരെയ്ന് പുറത്താക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡ്. പിന്നീടെത്തിയ കോര്ബിന് ബോഷിനെ ക്രീസില്‍നിര്‍ത്തി എറിഞ്ഞത് നാല് ഡോട് ബൗളുകള്‍.
content highlights: Sunil Narine Magic Again on Kolkata's Crucial Day; Bengal Land on the Verge of Playoffs