വൈഭാവോ സഞ്ജുവോ അല്ല; ഐപിഎല്ലിലെ നമ്പർ വൺ ഓപ്പണറെ തിരഞ്ഞെടുത്തത് ആർ അശ്വിൻ

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ ലീഗ് ഘട്ട മല്‍സരങ്ങള്‍ അതിന്റെ ആവേശകരമായ അവസാന റൗണ്ടുകളിലേക്ക് കടക്കുകയാണ്

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ ലീഗ് ഘട്ട മല്‍സരങ്ങള്‍ അതിന്റെ ആവേശകരമായ അവസാന റൗണ്ടുകളിലേക്ക് കടക്കുകയാണ്. ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ടൂര്‍ണമെന്റിലെ നമ്പര്‍ വണ്‍ ഓപ്പണറെ തിരഞ്ഞെടുത്തിരിക്കുകാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കുന്നതിനിടെയാണ് അശ്വിന്‍ തനിക്ക് ലഭിച്ച രണ്ട് ഓപ്‌ഷനുകളിൽ നിന്ന് ബേസ്ഡ് ഓപണർ തിരഞ്ഞെടുത്തത്.

ഇതിനകം ഈ സീസണില്‍ 54 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അതിൽ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു. ബാക്കി എട്ട് ടീമുകളാണ് നിലവിൽ പ്ലേഓഫിനായി രംഗത്തുള്ളത്. നിലവിലെ താരങ്ങളുടെ ഫോമിന്റെ അടിസ്ഥാനത്തിലാണ് ഈ ഐപിഎല്ലിലെ ബെസ്റ്റ് ഓപ്പണരെ ആര്‍ അശ്വിന്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് ആദ്യം നല്‍കിയ രണ്ട് ഓപ്ഷനുകള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെറ്ററന്‍ കെഎല്‍ രാഹുലും പഞ്ചാബ് കിങ്‌ലിന്റെ വെടിക്കെട്ട് ബാറ്റര്‍ പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു. അല്‍പ്പമൊന്ന് ആലോചിച്ച ശേഷം ഇവരില്‍ നിന്നും രാഹുലിനെ അശ്വിൻ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോരാട്ടം രാഹുലും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനും തമ്മിലായിരുന്നു. ഇവിടെ അശ്വിന് ആധികം ആലോചിക്കേണ്ടി വന്നില്ല. രാഹുലെന്ന് തന്നെയായിരുന്നു ഉത്തരം. തുടര്‍ന്ന് രാഹുലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും കൂടിയായ മിച്ചെല്‍ മാര്‍ഷും മുഖാമുഖം വന്നു. മാര്‍ഷിനേക്കാള്‍ മിടുക്കനായ ഓപ്പണര്‍ രാഹുലാണെന്ന് അശ്വിൻ വീണ്ടും ആവർത്തിച്ചു. അടുത്ത ഓപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദായിരുന്നു. പക്ഷെ അശ്വിന് മുന്നില്‍ അദ്ദേഹവും പിടിച്ചുനിന്നില്ല.

മുംബൈ ഇന്ത്യന്‍സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണും വിക്കറ്റ് കീപ്പറുയ റയാന റിക്കെല്‍ട്ടണായിരുന്നു അടുത്ത ഓപ്ഷന്‍. അപ്പോഴും രാഹുലിനെ അശ്വിന്‍ കൈവിട്ടിരുന്നില്ല. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റണ്‍ ശുഭമന്‍ ഗില്ലുമെത്തി. പക്ഷെ രാഹുലിനു മുന്നില്‍ ഗില്ലും കീഴടങ്ങുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനും രക്ഷയുണ്ടായില്ല. അശ്വിന്‍ വീണ്ടും രാഹുലിന്റെ പേര് തന്നെ ആവര്‍ത്തിച്ചു.

Content highlight: R Ashwin picks KL Rahul as IPL 2026 number one opener

To advertise here,contact us