ചെന്നൈ ആരാധകര്‍ പ്രതീക്ഷിച്ചതായിരുന്നു സഞ്ജുവിന്റെ ബാറ്റില്‍നിന്ന് പ്രവഹിച്ചത്. സഞ്ജുവിന്റെ ഒറ്റയാള്പ്പോരാട്ടത്തില് മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്കോര്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ചെന്നൈ കുറിച്ചത്.
54 പന്തില്‍ സെഞ്ചുറി നേടിയാണ് സഞ്ജു ടീമിന് മികച്ച സ്കോറിലേക്ക് നയിച്ചത്. 101 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്സിനെ മനോഹരമാക്കി ആറു സിക്സറുകളും പത്തുഫോറുകളും അകമ്പടിയായി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 22 റണ്‍സെടുത്തു. ഡെവാള്‍ഡ് ബ്രെവിസ് 21 റണ്‍സെടുത്ത് മടങ്ങി. ശിവം ദുബെയ്ക്ക് കാര്യമായി സ്കോര്‍ ചെയ്യാനായില്ല.
മുംബൈക്കുവേണ്ടി ഗസാനിഫറും അശ്വനി കുമാറും രണ്ടുവിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും മിച്ചല്‍ സാന്റ്നറും ഓരോ വിക്കറ്റ് വീഴ്ത്തി. ക്രിഷ് ഭഗത് മാത്രമാണ് ബൗളിങ്ങില്‍ മുംബൈയെ നിരാശപ്പെടുത്തിയത്.
content highlights: Sanju Samson's 'Special Show' at Wankhede; Mumbai set a target of 208 runs