ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജൈൻറ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 165 റൺസ് വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 164 റൺസ് നേടിയത്. ലക്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൾ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ലക്നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ലക്നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ കാഗിസോ റബാഡയാണ് മാർഷിനെ ഡഗ്ഔട്ടിലേക്ക് മടക്കി അയച്ചത്. മാർഷ് അടിച്ച പന്ത് നേരെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ ഭദ്രമാവുകയായിരുന്നു. പിന്നീട് അഞ്ച്, ഏഴ്, ഒൻപത്, പതിനഞ്ച്, പതിനേഴ്, പത്തൊൻപത്, ഇരുപത് എന്നി ഓവറുകളിലും എൽഎസ്ജിയുടെ ബാറ്റർമാരെ ഗുജറാത്ത് ബൗളർമാർ മടക്കി അയച്ചു. ലക്നൗ നിരയിൽ ഐഡൻ മാർക്രമിന് മാത്രമാണ് തിളങ്ങാനായത്. ഒരു സിക്സറും, അഞ്ച് ബൗണ്ടറിയും അടക്കം 21 പന്തിൽ 30 റൺസായിരുന്നു താരം ടീമിനായി നേടിയത്.
ബൗളിങ്ങിൽ ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് നാല് വിക്കറ്റുകൾ നേടിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പുറമെ അശോക് ശർമ രണ്ട് വിക്കറ്റുകളും റബാഡ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാൽ, ലക്നൗവിന്റെ അഫ്ഗാൻ താരം റഷീദ് ഖാന് വിക്കറ്റുകൾഒന്നും തന്നെ നേടാനായില്ല.
Content highlight: Gujarat Titans set 165-run target against Lucknow