ജുറലിനും ജയ്‌സ്വാളിനും ഫിഫ്റ്റി; ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ.

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അർധ സെഞ്ച്വറി നേടി.

ജയ്‌സ്വാൾ 36 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റൺസാണ് നേടിയത്. ജുറൽ 42 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 75 റൺസ് നേടി. വൈഭവ് സൂര്യവംശി 18 പന്തിൽ 31 റൺസ് നേടി. ഗുജറാത്തിന് വേണ്ടി കാഗിസോ റബാഡ രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി രാജസ്ഥാൻ റോയൽസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights:rr-vs-gt-ipl-2026-rajasthan-royals-set-big-total-jaiswal-jurel-fifty

To advertise here,contact us