ടി 20 ലോകകപ്പിൽ കാനഡയെ തോൽപ്പിച്ച് ന്യൂസിലാൻഡ്. എട്ട് വിക്കറ്റിനായിരുന്നു ജയം. കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 29 പന്തുകൾ ബാക്കി നിൽക്കെ കിവികൾ മറികടന്നു.
പുറത്താകാതെ നിന്ന് രചിൻ രവീന്ദ്ര (59 ), ഗ്ലെൻ ഫിലിപ്സ് (76 ) എന്നിവരുടെ പ്രകടനങ്ങളാണ് ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്. ഫിൻ അലനും 21 റൺസ് നേടി സംഭാവന നൽകി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് യുവരാജ് സിങ് സമ്രയുടെ സെഞ്ച്വറി ബലത്തിലാണ് ഇത്രയും റൺസ് അടിച്ചെടുത്തത്. വെറും 58 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. ആകെ മൊത്തം 65 പന്തിൽ ആറ് സിക്സറും പതിനൊന്ന് ഫോറുകളൂം അടക്കം 110 റൺസ് നേടി.
വെറും 19-ാം വയസ്സിലാണ് ഈ സെഞ്ച്വറി നേട്ടം. ഇതോടെ ടി 20 ലോകകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരവും സമ്ര തന്നെ.
താരത്തിന്റെ മികവിൽ കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. കാനഡയ്ക്ക് വേണ്ടി ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസ് നേടി.
Content Highlights:T20 worldcup; newzealand beat canada