ഇന്ത്യയോട് തോല്‍ക്കുന്നത് കാണാനാവില്ല; പാകിസ്താന്റെ മത്സരം തീരുംമുന്‍പേ സ്റ്റേഡിയം വിട്ട് നഖ്‌വി, വീഡിയോ

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയര്‍മാൻ മൊഹ്‌സിന്‍ നഖ്‌വിയും എത്തിയിരുന്നു

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിട്ടിരിക്കുകയാണ്. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ഒരു വീഡിയോ പി‌ടി‌ഐ പുറത്തുവിടുകയും ചെയ്തു.

VIDEO | ICC Men's T20 World Cup, 2026: PCB chief Mohsin Naqvi leaves R. Premadasa International Stadium. #INDvsPAK(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/QXbYcjFUCN

ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ മത്സരം അടിയറവ് പറയുകയും ചെയ്തിരിക്കുകയാണ്.

Content Highlights: ​​IND vs PAK: Mohsin Naqvi Leaves Early From Stadium After India beats Pakistan In T20 World Cup 2026 Match

To advertise here,contact us