സൂപ്പർ ഓവറിൽ ഇത്തവണ ബംഗ്ലാദേശ് വീണു; റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പാകിസ്താന്

നേരത്തെ സൂപ്പർ ഓവറിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് പ്രവേശിച്ചിരുന്നത്.

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സ്വന്തമാക്കി പാകിസ്ഥാന്‍ എ ടീം. ബംഗ്ലാദേശ് എയെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് പാകിസ്താൻ കിരീടം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പാകിസ്താൻ നിശ്ചിത ഓവറില്‍ 125 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശും അതേ സ്കോർ നേടി.

തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശ് ആറ് റണ്‍സ് നേടി. നാലാം പന്തില്‍ പാകിസ്താൻ ലക്ഷ്യം മറികടന്നു. പാകിസ്താന് വേണ്ടി ബാറ്റിങ്ങിൽ സാദ് മസൂദ് (38), അറാഫത്ത് മിന്‍ഹാസ് (25), മാസ് സദാഖത് (23) എന്നിവര്‍ തിളങ്ങി. ബൗളിങ്ങിൽ സുഫിയാന്‍ മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശിന് വേണ്ടി ബാറ്റ് കൊണ്ട് ഹബീബുര്‍ റഹ്മാന്‍ (26), റാക്കിബുള്‍ ഹസന്‍ (24), എസ്എം മെഹറൂബ് (19), ഗഫാര്‍ (16), മണ്ഡല്‍ (11) എന്നിവര്‍ രണ്ടക്കം കണ്ടു. ബൗളിങ്ങിൽ റിപ്പോണ്‍ മണ്ഡല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മൂന്നാം തവണയാണ് പാകിസ്താൻ കിരീടം നേടുന്നത്. അഹമ്മദ് ഡാനിയേലാണ് മത്സരത്തിലെ താരം. പരമ്പരയിലെ താരമായി മാസ് സദാഖത് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ സൂപ്പർ ഓവറിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് പ്രവേശിച്ചിരുന്നത്.

Content Highlights:Bangladesh fell in the super over this time; Rising Stars Asia Cup Pakistan

To advertise here,contact us