ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വൻ തിരിച്ചടി. ഓസ്ട്രേലിയയുടെ സ്റ്റാർ സ്പിന്നർ ആദം സാംപ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് താരത്തിന് ഒക്ടോബർ 29ന് മനുക ഓവലിൽ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം നഷ്ടപ്പെടാൻ കാരണം.
നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും സാംപയ്ക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഏകദിന മത്സരത്തിൽ തിരിച്ചെത്തിയ സാംപ നാല് വിക്കറ്റുകൾ വീഴ്ത്തി ഓസീസ് വിജയത്തിൽ നിർണായകമായിരുന്നു. ഓസീസിനെ സംബന്ധിച്ചിടത്തോളം ആദം സാംപയുടെ അഭാവം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
അതേസമയം സാംപയുടെ പകരക്കാരനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിക്കുകയും ചെയ്തു. സാംപയ്ക്ക് പകരം ന്യൂ സൗത്ത് വെയിൽസ് ലെഗ് സ്പിന്നർ തൻവീർ സംഗയെയാണ് ഓസ്ട്രേലിയൻ സെലക്ടർമാർ ടീമിലെത്തിച്ചിരിക്കുന്നത്. ബുധനാഴ്ച മനുക്ക ഓവലിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മുമ്പ് സംഗ കാൻബറയിൽ ടീമിനൊപ്പം ചേരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തിങ്കളാഴ്ച സ്ഥിരീകരിച്ചു.
🚨 LEG SPINNER TANVEER SANGHA ADDED ON AUSTRALIAN T20I SQUARD AGAINST INDIA. Adam Zampa will miss opening t20i due his wife's pregnancy. 💖 pic.twitter.com/LY4WzOX56b
23 കാരനായ ലെഗ് സ്പിന്നർ സംഗ 2023 ലാണ് അവസാനമായി ഒരു ടി20 അന്താരാഷ്ട്ര മത്സരം കളിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 24.90 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തി. ന്യൂ സൗത്ത് വെയിൽസ് ബ്ലൂസിനായി 14.10 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ സംഗ അടുത്തിടെ മികച്ച ഫോമിലാണ്.
Content Highlights: Adam Zampa Ruled Out of IND vs AUS 1st T20, This Star Player Named As Replacement