'കളിയും, ജീവനും സേവ് ചെയ്യും ഹെൽമറ്റ്'; വൈറലായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരള ടീം ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്

'കളിയും, ജീവനും സേവ് ചെയ്യും ഹെൽമറ്റ്'; വൈറലായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
dot image

രഞ്ജി ട്രോഫിയിൽ കേരള ക്രിക്കറ്റ് ടീമിന്റെ ഫൈനൽ പ്രവേശനത്തിന് കാരണമായ സച്ചിൻ ബേബിയുടെ ക്യാച്ചിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ്. ആദിത്യ സർവാതെ എറിഞ്ഞ പന്തിൽ ​ഗുജറാത്ത് ബാറ്റർ നഗസ് വാലയുടെ ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിയാണ് സച്ചിൻ ബേബിയുടെ കൈകളിലെത്തിയത്. 'ഹെൽമറ്റ് ഉണ്ടെങ്കിൽ കളിയും ജീവനും രക്ഷിക്കാം, ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം' എന്നായിരുന്നു ഈ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്. കേരള പൊലീസിന്റെ പോസ്റ്റ് ഇതിനോടകം ഒരുലക്ഷം പേർ കണ്ടുകഴിഞ്ഞു.

അതിനിടെ രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരള ടീം ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിം​ഗ്സിൽ രണ്ട് റൺസിന്റെ ലീഡ് സ്വന്തമാക്കിയതോടെയാണ് കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ ഉറപ്പിച്ചത്. പിന്നാലെ കേരളം രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ്ങിനിറങ്ങിയെങ്കിലും മത്സരം സമനിലയിലായി. സ്കോർ കേരളം ആദ്യ ഇന്നിം​ഗ്സിൽ 457, ​ഗുജറാത്ത് ആദ്യ ഇന്നിം​ഗ്സിൽ 455. കേരളം രണ്ടാം ഇന്നിം​ഗ്സിൽ നാലിന് 114.

ര‍ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ​കേരളം ​വിദർഭയെ നേരിടും. ​നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനൽ ആരംഭിക്കുക.

Content Highlights: Kerala Police's post goes viral about Kerala's ranji final reach

dot image
To advertise here,contact us
dot image