'ബാറ്റിങ് സ്വിങിൽ ഒരേ സമയം ലാറയെയും യുവരാജിനെയും ഓർമിപ്പിച്ചു'; വൈഭവിനെ പുകഴ്ത്തി ബട്ട്ലർ

കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് ഞെട്ടിക്കുകയും ചെയ്തിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഇക്കഴിഞ്ഞ സീസണിലെ അത്ഭുത താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് ഞെട്ടിക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന സ്ട്രൈക്ക്റേറ്റിനുള്ള കര്‍വ് സൂപ്പര്‍ സ്ട്രൈക്കര്‍ പുരസ്‌കാരവും വൈഭവിനെ തേടിയെത്തിയിരുന്നു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന മത്സരത്തില്‍ 90 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ചെടുത്തും വൈഭവ് ഞെട്ടിച്ചിരുന്നു.

Also Read:

ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് താരം ജോസ് ബട്ട്ലർ. വൈഭവിന് അസാമാന്യ ബാറ്റിങ് സ്വിങ്ങാണെന്ന് പുകഴ്ത്തിയ ബട്ട്ലർ ഒരേ സമയം അദ്ദേഹം ബ്രയാൻ ലാറയെയും യുവരാജ് സിങ്ങിനെയും ഓർമിപ്പിക്കുന്നവെന്നും പറഞ്ഞു.

14 വയസ്സുകാരൻ പയ്യൻ രാജസ്ഥാൻ ടീമിലെത്തി എന്ന് പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു, എന്നാൽ ഒറ്റ ഇന്നിങ്സിൽ അത്ഭുതങ്ങൾ മാറ്റിയെഴുതി. ഭയരഹിതമായാണ് ഓരോ ബോളർമാർക്കെതിരെയും കൗമാര താരം കളിച്ചതെന്നും ബട്ട്ലർ പറഞ്ഞു.

Content Highlights: Jos Buttler makes a huge prediction about 14-year-old Vaibhav Suryavanshi

dot image
To advertise here,contact us
dot image