വിക്കറ്റെടുത്തതിന് പിന്നാലെ സ്പ്രിന്റ് സെലിബ്രേഷൻ; അണ്ടർ 19 ഏഷ്യ കപ്പിൽ നേപ്പാൾ താരത്തിന്റെ കാൽ ഒടിഞ്ഞു

എതിർ താരത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ കാൽ വഴുതി താരത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റു

icon
dot image

അണ്ടർ 19 ഏഷ്യാകപ്പിലെ നേപ്പാൾ-ബംഗ്ലാദേശ് പോരാട്ടത്തിൽ നേപ്പാൾ സ്പിന്നർ യുവരാജ് ഖത്രിക്ക് ഗുരുതര പരിക്ക്. എതിർതാരത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ കാൽ വഴുതി താരത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റു. 28-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് ബാറ്റർ എംഡി റിസാൻ ഹൊസനെ ഗോൾഡൻ ഡക്കാക്കിയതിന് ശേഷം സഹതാരങ്ങളിലേക്ക് സ്പ്രിന്റ് ചെയ്ത് ഓടുന്നതിടെയാണ് താരത്തിന് പരിക്ക് പറ്റുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Also Read:

Cricket
'യുദ്ധത്തിനെന്ന പോലെ തയ്യാറാവണം, സ്വന്തം മണ്ണിൽ ഒരു 22കാരൻ വെല്ലുവിളിച്ചത് അംഗീകരിക്കാനാവില്ല'; മിച്ചൽ ജോൺസൺ

പരിക്ക് മൂലം താരത്തിന് ഗ്രൗണ്ട് വിടേണ്ടിയും വന്നു. മത്സരത്തിൽ ആറ് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി താരം മികച്ച ഫോമിലായിരുന്നു. മറ്റൊരു വിക്കറ്റ് നേടിയപ്പോൾ ഷൂ അഴിച്ചുള്ള സെലിബ്രേഷനും താരം നടത്തിയിരുന്നു. ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങളിൽ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. മത്സരത്തിൽ 142 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ബംഗ്ലാദേശ് ടീം അഞ്ച് വിക്കറ്റിന്റെ വിജയം നേടി.

Content Highlights: Wicket celebration gone wrong! Bowler horribly twists ankle. Watch

dot image
To advertise here,contact us
To advertise here,contact us
To advertise here,contact us