ലോണ്‍ എടുക്കുമ്പോള്‍ കൈയില്‍കിട്ടുന്ന തുക മാത്രം നോക്കിയാല്‍ പോര. ഓരോ മാസവും എത്ര EMI നല്‍കണം, ബാങ്കിലേക്ക് എത്ര രൂപ തിരിച്ചടയ്ക്കണം, അതില്‍ പലിശയായി പോകുന്നത് എത്ര എന്നതും കൃത്യമായി മനസ്സിലാക്കണം. പ്രത്യേകിച്ച് വ്യക്തിഗത വായ്പകളില്‍ പലിശനിരക്ക് മാറുന്നതനുസരിച്ച് EMIയിലും ആകെ തിരിച്ചടവിലും വലിയ വ്യത്യാസമുണ്ടാകും. 4 വര്‍ഷത്തേക്ക് അതായത് 48 മാസത്തേക്ക് 8 ലക്ഷം രൂപ ലോണ്‍ എടുക്കുകയാണെന്നിരിക്കട്ടെ. പലിശനിരക്ക് അനുസരിച്ച് കണക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.
8 ലക്ഷം രൂപ നാല് വര്‍ഷത്തേക്ക് 10 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വായ്പയെടുത്തെന്ന് കരുതുക. അപ്പോള്‍ ഏകദേശം 20,286 രൂപ ആയിരിക്കും പ്രതിമാസ EMI . 48 മാസവും ഈ തുക അടയ്ക്കുമ്പോള്‍ ആകെ തിരിച്ചടയ്ക്കുന്നത് ഏകദേശം 9.74 ലക്ഷം രൂപ ആയിരിക്കും. അതായത് 8 ലക്ഷം രൂപ വായ്പയെടുത്താല്‍ നാല് വര്‍ഷത്തിനിടെ ഏകദേശം 1.74 ലക്ഷം രൂപ പലിശയായി നല്‍കേണ്ടിവരും.
8 ലക്ഷം രൂപ 4 വര്‍ഷത്തേക്ക് എടുത്താല്‍ പ്രതിമാസ ഇഎംഐ ഏകദേശം 21,067 രൂപ ആയിരിക്കും. 48 മാസത്തിനിടെ ആകെ തിരിച്ചടവ് ഏകദേശം 10.11 ലക്ഷം രൂപ വരും. ഇതില്‍ ഏകദേശം 2.11 ലക്ഷം രൂപ പലിശ മാത്രമായിരിക്കും. പലിശനിരക്ക് താരതമ്യം ചെയ്ത് ലോണ്‍ എടുക്കേണ്ടതിന്റെ പ്രാധാന്യവും ഇതാണ്. പലിശയില്‍ ഏതാനും ശതമാനത്തിന്റെ വ്യത്യാസം പോലും നാല് വര്‍ഷം കൊണ്ട് വലിയ തുകയായി മാറാം.
8 ലക്ഷം രൂപ വായ്പ 4 വര്‍ഷത്തേക്ക് എടുക്കുമ്പോള്‍ പലിശനിരക്ക് അനുസരിച്ച് ഏകദേശ കണക്ക് ഇങ്ങനെയാണ്
പലിശനിരക്ക്- പതിമാസ EMI- ആകെ പലിശ
8% - 19,531 രൂപ | 1.38 ലക്ഷം രൂപ9% - 19,908 രൂപ | 1.56 ലക്ഷം രൂപ10% - 20,286 രൂപ | 1.74 ലക്ഷം രൂപ11% - 20,675 രൂപ | 1.92 ലക്ഷം രൂപ12% - 21,067 രൂപ | 2.11 ലക്ഷം രൂപ14% - 21,853 രൂപ | 2.49 ലക്ഷം രൂപ15% - 22,252 രൂപ | 2.68 ലക്ഷം രൂപ
ഈ കണക്കുകള്‍ കാണിക്കുന്നത് പലിശനിരക്ക് ഉയരുമ്പോള്‍ EMI മാത്രമല്ല വായ്പയുടെ ആകെ ചെലവും ഗണ്യമായി ഉയരുമെന്നാണ്. EMI കുറവാണെന്ന് കരുതി ലോണ്‍ എടുക്കരുത്. ലോണ്‍ എടുക്കുമ്പോള്‍ പലരും ആദ്യം നോക്കുന്നത് മാസം എത്ര EMI വരും എന്നതാണ്.ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. ലോണ്‍ തുക + ആകെ പലിശ + ആകെ തിരിച്ചടവ്. ഉദാഹരണത്തിന് 10 ശതമാനം പലിശയ്ക്ക് 8 ലക്ഷം രൂപ വായ്പയെടുത്താല്‍ മാസം 20,286 രൂപ എന്ന ഇഎംഐ വലിയ തുകയായി തോന്നണമെന്നില്ല. എന്നാല്‍ നാല് വര്‍ഷം കൊണ്ട് ഏകദേശം 9.74 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടിവരും. അതായത് എടുത്ത 8 ലക്ഷം രൂപയ്ക്ക് പുറമെ ഏകദേശം 1.74 ലക്ഷം രൂപ അധികമായി നല്‍കണം.
ലോണ്‍ എടുക്കുമ്പോള്‍ പലിശ മാത്രം നോക്കിയാല്‍ പോര. ബാങ്കോ NBFCയോ പ്രോസസിംഗ് ഫീസ്, അതിന്റെ GST, പ്രീപേയ്മെന്റ് അല്ലെങ്കില്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജ് തുടങ്ങിയവ ഈടാക്കുന്നുണ്ടോ എന്നും പരിശോധിക്കണം. അതിനാല്‍ ഒരു ലോണ്‍ ഓഫര്‍ ലഭിക്കുമ്പോള്‍ EMI മാത്രം നോക്കാതെ ആകെ തിരിച്ചടയ്ക്കേണ്ട തുക എത്രയാണെന്ന് കണക്കാക്കിയ ശേഷം മാത്രം തീരുമാനമെടുക്കുന്നതാണ് സുരക്ഷിതം.
ശ്രദ്ധിക്കുക
(മുകളിലെ EMI കണക്കുകള്‍ 48 മാസത്തെ വായ്പയും നല്‍കിയിരിക്കുന്ന പലിശനിരക്കും അടിസ്ഥാനമാക്കിയുള്ള ഏകദേശ കണക്കുകളാണ്. യഥാര്‍ഥ EMI ബാങ്ക്/NBFCയുടെ പലിശ കണക്കാക്കുന്ന രീതിയും മറ്റ് ചാര്‍ജുകളും അനുസരിച്ച് മാറാം.)