ഹോങ്കോങ്ങിലെ തെരുവുകളിൽ പ്രചാരത്തിലുള്ള ഒരു വിചിത്രമായ ആചാരമാണ് 'വില്ലൻ ഹിറ്റിംഗ്' (Villain Hitting). ജീവിതത്തിലെ തടസ്സങ്ങൾ നീക്കാനും ശത്രുക്കളെ തുരത്താനുമായിട്ടാണ് അവിടത്തെ ആളുകൾ ഈ രീതി പിന്തുടരുന്നത്. ദാ സിയു റെൻ എന്ന് വിളിക്കപ്പെടുന്ന ഈ ആചാരത്തിൽ, 'വില്ലൻ ഹിറ്റേഴ്സ്' എന്ന് വിളിക്കുന്നുന്നവർ, ഒരു പഴയ ചെരുപ്പ് ഉപയോഗിച്ച് ഒരു കടലാസ് കഷ്ണത്തിൽ അടിക്കുന്നു. ഈ കടലാസ് ശത്രുവിന്റെയോ അല്ലെങ്കിൽ ദൗർഭാഗ്യത്തിന്റെയോ പ്രതീകമായിട്ടാണ് അവർ കണക്കാക്കുന്നത്. കടലാസ് കഷ്ണത്തിൽ അടിക്കുമ്പോൾ വില്ലൻ ഹിറ്റേഴ്സ് പ്രത്യേക മന്ത്രങ്ങൾ ഉരുവിടുകയും ശത്രുവിന് ദോഷം വരണമെന്ന് ആചാരപരമായി ശപിക്കുകയും ചെയ്യുന്നു.
ഏകദേശം 50 ഹോങ്കോങ്ങ് ഡോളർ (ഏകദേശം 450 ഇന്ത്യൻ രൂപ) ആണ് ഈ സേവനത്തിന് ഈടാക്കുന്നത്. ഹോങ്കോങ്ങിലെ കോസ്വേ ബേയിലുള്ള കനാല്‍ റോഡ് ഫ്ലൈഓവറിന് താഴെയാണ് ഈ 'വില്ലൻ ഹിറ്റേഴ്സ്' സാധാരണയായി ഇരിക്കുന്നത്. ശത്രുക്കളിൽ നിന്നുള്ള ശല്യം ഒഴിവാക്കാനും, ജോലിയിലോ വ്യക്തിജീവിതത്തിലോ ഉള്ള തടസ്സങ്ങൾ മാറ്റാനും ഇത് സഹായിക്കുമെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. പൊതുവേ പ്രായമായ സ്ത്രീകളാണ് വില്ലൻ ഹിറ്റേഴ്സായി ഇരിക്കുന്നത്.
ചുരുക്കത്തിൽ, മാനസികമായ ആശ്വാസത്തിനായും ഭാഗ്യത്തിനായും ഹോങ്കോങ്ങുകാർ നൂറ്റാണ്ടുകളായി പിന്തുടരുന്ന ഒരു നാടൻ വിശ്വാസമാണിത്. ഇതൊരു ആചാരം എന്നതിലുപരി ഇപ്പോൾ ഹോങ്കോങ്ങിലെത്തുന്ന വിനോദസഞ്ചാരികൾക്കിടയിൽ വലിയൊരു കൗതുകമായി മാറിയിരിക്കുകയാണ്. നിരവധി സഞ്ചാരികൾ ഇത് നേരിട്ട് കാണാനും പരീക്ഷിക്കാനുമായി ഇവിടെ എത്തുന്നു.
Content Highlights : Villain hitting, or Da Siu Ren, is a traditional ritual in Hong Kong used to remove obstacles and drive away enemies.