ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വൈദ്യുത ബില്‍ കുറയ്ക്കാനുള്ള 6 വഴികള്‍ ഇതാ....

ഭൂരിപക്ഷം വീടുകളിലും വൈദ്യുത ബില്‍ ഒരു പേടിസ്വപ്‌നമാണ്. ചിലര്‍ക്ക് എന്നും ബില്ല് കൂടുതലാണ്. വൈദ്യുത ബില്‍ കുറയ്ക്കാനുള്ള ചില മാര്‍ഗ്ഗങ്ങളിതാ...

നിത്യജീവിതത്തില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് വൈദ്യുതബില്ലിലെ വര്‍ധനവ്. എല്ലാമാസവും ബില്ല് കൂടുന്നതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരുമുണ്ട്. ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരു മാറ്റംവരുത്താന്‍ സാധിക്കും. നാം അറിയാതെ പിന്തുടരുന്ന ചില ശീലങ്ങളും വൈദ്യുത ഉപകരണങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയും എല്ലാം കൂടുതല്‍ ചാര്‍ജിന് ഇടായാകും.

ഉപകരണങ്ങള്‍ സ്റ്റാന്‍ഡ്‌ബൈ പവറില്‍ ഇടുക

വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍പോലും അവ പ്ലഗ്ഇന്‍ ചെയ്ത് ഇടുന്ന സ്വഭാവമുണ്ടോ? എന്നാല്‍ ഇതൊരു മോശം ശീലമാണ്. കാരണം പല ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തിക്കാതിരിക്കുമ്പോഴും പ്ലഗ് ഇന്‍ ചെയ്തിട്ടിരുന്നാല്‍ അവ വൈദ്യുതി ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് കഴിയുന്നതും ഉപയോഗ ശേഷം ഉപകരണത്തിന്റെ പ്ലഗ് ഊരിയിടേണ്ടതാണ്. ഈ അനാവശ്യ വൈദ്യുത ഉപയോഗത്തെ 'ഫാന്റം' അല്ലെങ്കില്‍ 'സ്റ്റാന്‍ഡ് ബൈ പവര്‍' എന്ന് വിളിക്കുന്നു. ടിവികള്‍, ചാര്‍ജറുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, മൈക്രോവേവ് എന്നിവയെല്ലാം ഫാന്റം പവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്.

പഴയ ഉപകരണങ്ങളുടെ ഉപയോഗം

പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമായ റഫ്രിഡ്ജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ഡ്രയറുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ സാധാരണയായി പുതിയ ഉപകരണങ്ങളേക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമവുമായ ഉപകരണങ്ങള്‍ മാറ്റിവാങ്ങുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു.

വീട്ടിലെ ഇന്‍സുലേഷന്‍ മോശമാണെങ്കില്‍

ഇന്‍സുലേഷന്‍ കുറവുള്ള വീടുകള്‍, വാതിലുകള്‍, ജനാലകള്‍ എന്നിവയ്ക്ക് ചുറ്റും സ്ഥലങ്ങളുളള വീടുകള്‍, ഇവിടങ്ങളില്‍ ചൂട് അല്ലെങ്കില്‍ തണുത്ത വായൂ എളുപ്പത്തില്‍ നഷ്ടപ്പെടും. ഇത് ചൂടാക്കല്‍ തണുപ്പിക്കല്‍ സംവിധാനം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയും വൈദ്യുത ബില്ല് വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തുന്നത് ഊര്‍ജ്ജ നഷ്ടം തടയുകയും മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

അനാവശ്യ വൈദ്യുതി ഉപയോഗം

ഉപയോഗമില്ലെങ്കിലും ലൈറ്റും ഫാനും ഓണ്‍ ചെയ്തിടുന്നത് വൈദ്യുതി നിരക്ക് വര്‍ധിക്കാനിടയാക്കും. അതുകൊണ്ട് ഉപയോഗമില്ലാത്തപ്പോള്‍ വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്തിടാന്‍ ശ്രദ്ധിക്കുക. അതുപോലെ ഇന്‍കാന്‍ഡസെന്റ് ലൈറ്റിംഗ് സാങ്കേതിക വിദ്യ താപമായി വലിയൊരു ശതമാനം ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. അതേ സമയം എല്‍ഇഡി ബള്‍ബുകള്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ നഷ്ടപ്പെടുത്തുന്നുള്ളൂ.

മോശമായ എയര്‍ ഫില്‍ട്ടറുകള്‍

ചൂടാക്കല്‍, തണുപ്പിക്കല്‍ സംവിധാനങ്ങള്‍ ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു. അതേസമയം മോശമായ എയര്‍ ഫില്‍റ്ററുകള്‍ വായൂ പ്രവാഹത്തെ നിയന്ത്രിക്കുകയും HVAC(Heating, ventilation, and air conditioning) ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍കണ്ടീഷനിംഗ് യൂണിറ്റുകള്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഇത് വൈദ്യുത ബില്ല് വര്‍ധിപ്പിക്കുകയും ഉപകരണങ്ങള്‍ തേയ്മാനം മൂലം അറ്റകുറ്റപണി ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫില്‍റ്ററുകള്‍ പതിവായി വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നത് ഉപകരണം കാര്യക്ഷമമായി നിലനിര്‍ത്തുകയും അനാവശ്യ വൈദ്യുത ഉപയോഗം കുറയ്ക്കുകയും ചെയ്യും.

വയറിംഗിലെയും വൈദ്യുതി സംവിധാനങ്ങളിലെയും തകരാറുകള്‍

തകരാറുള്ള ഉപകരണങ്ങള്‍, കാലഹരണപ്പെട്ട വയറിംഗ്, ഓവര്‍ലോഡ് സര്‍ക്യൂട്ടുകള്‍ അല്ലെങ്കില്‍ തകരാറുളള മീറ്ററുകള്‍ എന്നിവ അനാവശ്യമായ വൈദ്യുതി ഉപയോഗത്തിന് കാരണമാകും. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ ഊര്‍ജം പാഴാക്കുകയും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പ്രൊഫഷണലായുള്ള പരിശോധനകളും ഇടയ്ക്ക് അറ്റകുറ്റപണികള്‍ നടത്തുന്നതും കാര്യക്ഷമത വര്‍ധിപ്പിക്കുകയും വൈദ്യുത ബില്ല് കുറയാന്‍ സഹായിക്കുകയും ചെയ്യും.

Content Highlights :Some habits we unknowingly follow and inefficient electrical appliances can all lead to increased electrical charges.

To advertise here,contact us