ഇന്നലെ കുതിച്ച സ്വർണവിലയിൽ ഇന്ന് ആശ്വാസം; ആഭരണപ്രേമികൾക്ക് നെഞ്ചിടിപ്പില്ലാതെ സ്വർണം വാങ്ങാം

പശ്ചിമേഷ്യയിലെ സാഹചര്യമാകും സ്വര്‍ണവിലയില്‍ ഇനി മാറ്റമുണ്ടാക്കുന്ന ഘടകം

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെ കുറവും ഉച്ചയോടെ വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും കുറവുണ്ടായിരിക്കുകയാണ്.

ആഭരണങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്ന് ലഭിക്കുന്ന ആശ്വാസം ചെറുതല്ല. അതേസമയം, ഇറാനും അമേരിക്കയും നടത്തുന്ന ചര്‍ച്ച ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി ഉയരുകയും സ്വര്‍ണവിലയില്‍ കുത്തനെയുള്ള കയറ്റം ഉണ്ടാവുകയും ചെയ്‌തേക്കാം.

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവിലയില്‍ 22 കാരറ്റിന്റെ ഗ്രാമിന് 110 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 14520 ആണ് ഇന്നത്തെ വില. 116160 ആണ് ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്നലെ ഉച്ചയോടെ സ്വര്‍ണവിലയില്‍ പവന് 800 രൂപയോളം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 880 രൂപ പവന് കുറയുകയും ചെയ്തു.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15840 രൂപയാണ്. പവന് ഈ 1,26,720 രൂപയാകും. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 11,880 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 90 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം പവന് 95,040 രൂപയാണ് വില.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 14,040ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 - 1,16,240(രാവിലെ), 1,17,040(വെെകുന്നേരം)

ഫെബ്രുവരി 12 - 1,16,160

Content Highlights: Gold rate decreases by 110 rupees per gram, may be a good chance for buyers

To advertise here,contact us