സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു: കേരളത്തില്‍ കുറഞ്ഞപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടി

സർവ്വകാല റെക്കോർഡ് കയറിയ സ്വർണവിലയില്‍ ആശ്വാസമായി മാസാവസാനത്തിലെ ഇടിവ്

സർവ്വകാല റെക്കോർഡ് കയറിയ സ്വർണവിലയില്‍ ആശ്വാസമായി മാസാവസാനത്തിലെ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ 104440 പിന്നിട്ട് മുന്നേറിയ സ്വർവില ഒരു ലക്ഷത്തിന് താഴെ എത്തി നില്‍ക്കുകയാണ്. ഇതോടെ സ്വർണാഭരണം വാങ്ങാന്‍ കടയിലേക്ക് എത്തുന്നവരുടേയും എണ്ണത്തില്‍ വർധനവുണ്ടാകുന്നതായി ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള വിപണിയില്‍ ഇന്ന് 22 കാരറ്റിന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍റെ വില്‍പ്പന വില 99640 രൂപയിലേക്ക് എത്തി. 30 രൂപ കുറഞ്ഞതോടെ ഗ്രാംവില 12455 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു. സമാനമായ രീതിയില്‍ 18 കാരറ്റിന്റേയും 14 കാരറ്റിന്‍റേയും വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10240 രൂപയും 14 കാരറ്റിന് 20 രൂപ കുറഞ്ഞ് 79975 രൂപയുമായി. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപ എന്ന നിരക്കില്‍ തുടരുന്നു.

അതേസമയം ആഗോളവിപണിയില്‍ തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയില്‍ നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നു എന്നതാണ് ശ്രദ്ധേയം. ​ട്രോയ് ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളറാണ് ഇന്നത്തെ സ്​പോട്ട് ഗോൾഡ് നിരക്ക്. അതായത് വിലയില്‍‌ 0.49 ശതമാനത്തിന്‍റെ വർധനവ്. കേരളത്തിലെ വില നിർണ്ണയത്തിന്‍റെ സമയത്ത് വില നിശ്ചയിക്കുമ്പോള്‍ 4,363.24 ഡോളറായിരുന്നു ​ട്രോയ് ഔൺസിന് വില. പിന്നീട് വൈകീട്ടോടെ വില താഴേക്ക് പോകുകയായിരുന്നു. അതുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് കേരളത്തിന്‍റെ വിലയില്‍ പ്രതിഫലിക്കാത്തത്.

ഡിസംബർ മാസത്തിലെ സ്വർണ വില

ഡിസംബര്‍ 1- 95,680ഡിസംബര്‍ 2- 95,480 (രാവിലെ)ഡിസംബര്‍ 2- 95,240 (വൈകുന്നേരം)ഡിസംബര്‍ 3- 95,760ഡിസംബര്‍ 4- 95,600 (രാവിലെ)ഡിസംബര്‍ 4- 95,080 (വൈകുന്നേരം)ഡിസംബര്‍ 5- 95,280 (രാവിലെ)ഡിസംബര്‍ 5- 95,840 (വൈകുന്നേരം)ഡിസംബര്‍ 6- 95,440ഡിസംബര്‍ 7- 95,440ഡിസംബര്‍ 8- 95,640

ഡിസംബര്‍ 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപഡിസംബര്‍ 1022 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 9556018 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664

ഡിസംബര്‍ 1122 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000ഡിസംബര്‍ 1222 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400ഡിസംബര്‍ 1322 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344ഡിസംബര്‍ 1422 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344

ഡിസംബര്‍ 1522 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720ഡിസംബര്‍ 1622 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200ഡിസംബര്‍ 1722 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800ഡിസംബര്‍ 1822 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904

ഡിസംബര്‍ 1922 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904ഡിസംബര്‍ 2022 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904ഡിസംബര്‍ 22രാവിലെ22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,20018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,84018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080

ഡിസംബര്‍ 2322 കാരറ്റ് ഗ്രാം വില - 112,70022 കാരറ്റ് പവന്‍ വില - 1,01,60018 കാരറ്റ് ഗ്രാം വില - 10,39118 കാരറ്റ് പവന്‍ വില - 83,128ഡിസംബര്‍ 2422 കാരറ്റ് ഗ്രാം വില - 12,73522 കാരറ്റ് പവന്‍ വില - 101,88018 കാരറ്റ് ഗ്രാം വില - 10,5501822 കാരറ്റ് പവന്‍ വില - 84,400

ഡിസംബര്‍ 2522 കാരറ്റ് ഗ്രാം വില - 12,76522 കാരറ്റ് പവന്‍ വില - 1,02,12018 കാരറ്റ് ഗ്രാം വില - 10,57018 കാരറ്റ് പവന്‍ വില - 84, 560ഡിസംബര്‍ 2622 കാരറ്റ് ഗ്രാം വില - 1283522 കാരറ്റ് പവന്‍ വില - 10268018 കാരറ്റ് ഗ്രാം വില - 1063018 കാരറ്റ് പവന്‍ വില - 85,040ഡിസംബര്‍ 2722 കാരറ്റ് ഗ്രാം വില - 1294522 കാരറ്റ് പവന്‍ വില - 103,56018 കാരറ്റ് ഗ്രാം വില - 1073018 കാരറ്റ് പവന്‍ വില - 85,840

ഡിസംബര്‍ 2922 കാരറ്റ് ഗ്രാം വില - 1276522 കാരറ്റ് പവന്‍ വില - 102,12018 കാരറ്റ് ഗ്രാം വില - 1059518 കാരറ്റ് പവന്‍ വില - 84760

ഡിസംബര്‍ 3022 കാരറ്റ് ഗ്രാം വില - 1248522 കാരറ്റ് പവന്‍ വില - 9988018 കാരറ്റ് ഗ്രാം വില - 1077518 കാരറ്റ് പവന്‍ വില - 82920

Content Highlights: Gold prices in Kerala have dipped at the end of the month, offering relief to buyers after hitting record highs

To advertise here,contact us