ശബരിമല തീർത്ഥാടനകാലത്ത് കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലേക്കുള്ള സർവ്വീസ് കൂടി ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജുകൾ. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ച് വരാനുള്ള ചെലവ് കുറഞ്ഞ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
112 പ്രത്യേക പാക്കേജുകളാണ് ഇത്തരത്തിലുള്ളത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ഇത്തരം യാത്രകൾക്ക് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും യാത്രകളെക്കുറിച്ചും സന്ദർശിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അറിയുവാനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാം.
തിരുവനന്തപുരം : വി എ ജയകുമാർ- 9447479789കൊല്ലം: മോനായ് ജെ കൃഷ്ണ - 9747969768പത്തനംതിട്ട: സി സന്തോഷ് കുമാർ - 9744348037ആലപ്പുഴ: ഐ ഷഫീഖ് - 9846475874കോട്ടയം: വി പി പ്രശാന്ത് - 9447223212ഇടുക്കി, എറണാകുളം : എൻ ആർ രാജീവ് - 9446525773തൃശൂർ : ഉണ്ണികൃഷ്ണൻ - 9074503720പാലക്കാട് : നിതിൻ - 8304859018മലപ്പുറം : എസ് ഷിജിൽ - 8547109115കോഴിക്കോട് : ടി സൂരജ് - 9544477954വയനാട് : ഐ ആർ രയ്ജു - 8921185429കണ്ണൂർ: തൻസീർ - 8089463675കാസർകോട് : സി ഡി വർഗീസ് - 9895937213
Content Highlights: ksrtc introduced special packages for temple visits