നേപ്പാളിലെ യുവജനപ്രക്ഷോഭം 2 വര്ഷങ്ങള്ക്ക് മുന്പേ പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെട്ട് പ്രശാന്ത് കിനി എന്ന എക്സ് ഉപയോക്താവ്. ജ്യോതിഷിയാണെന്നും ടൈം ട്രാവലറാണെന്നും സ്വയം വിശേഷിപ്പിക്കുന്ന ഇയാള് സമൂഹ മാധ്യമമായ എക്സിലൂടെയാണ് അവകാശവാദം ഉയര്ത്തിയത്. നേപ്പാളില് ജനാധിപത്യം അവസാനിക്കുമെന്നും 2025ല് രാജവാഴ്ച നിലവില് വരുമെന്നും 2023 ഡിസംബറില് എക്സില് പോസ്റ്റ് ചെയ്ത കുറിപ്പില് ഇയാള് പ്രവചിക്കുന്നു.
നേപ്പാളിനെ കുറിച്ചുള്ള എന്റെ പ്രവചനം എന്നുപറഞ്ഞ് ഇയാള് വീണ്ടും ഈ ട്വീറ്റ് എക്സില് പങ്കുവച്ചിരുന്നു.' നേപ്പാളിനെ കുറിച്ചുള്ള എന്റെ പ്രവചനം. നേപ്പാളിലെ ജനാധിപത്യം അവസാനിക്കാറായിരിക്കുകയാണ്. 2025ഓടെ നേപ്പാളില് രാജവാഴ്ച നിലവില് വരും'
My prediction about NEPAL,End of Democracy is near in Nepal,Monarchy will return to Nepalin 2025🙏
നേപ്പാളിനെ കുറിച്ച് മാത്രമല്ല മറ്റ് രാജ്യങ്ങളെ കുറിച്ചും ഇയാള് പ്രവചനം നടത്തിയിട്ടുണ്ട്. 2023ഒക്ടോബറില് ഇയാള് ഖത്തറിനെ കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു. 'ഖത്തറിനെ കുറിച്ചുള്ള എന്റെ പ്രവചനം, ജൂണ് 2025നും ജൂലായ് 2026നും ഇടയില് ഖത്തറിലെ റൂളിങ് ക്ലാസ് വലിയ പ്രശ്നം അഭിമുഖീകരിക്കും. 2028-29 ല് വലിയ തകര്ച്ചയാണ് ഖത്തര് അഭിമുഖീകരിക്കാന് പോകുന്നത്. സാമ്പത്തിക മാന്ദ്യം, വലിയ തീപിടിത്തം, ഭീകരാക്രമണം എന്നിവയെല്ലാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം.'എന്നായിരുന്നു അയാള് നടത്തിയ പ്രവചനം. സെപ്റ്റംബര് 9 ന് ഈ പോസ്റ്റും ഇസ്രയേല് ഖത്തറിനെ ഇന്ന് ആക്രമിച്ചു എന്നെഴുതി ഇയാള് റിഷെയര് ചെയ്തിട്ടുണ്ട്.
2024 ഓഗസ്റ്റില് തന്നെ ഷെയ്ഖ് ഹസീന പ്രശ്നത്തിലകപ്പെടും എന്ന് താന് പ്രവചിച്ചിട്ടുള്ളതായും ഇയാള് പോസ്റ്റ് ഷെയര് ചെയ്ത് അവകാശപ്പെടുന്നുണ്ട്.
I have Already predicted Sheikh Haseena will be in trouble in August 2024 ,Is she flee her country !!!! https://t.co/WePWMaOOkP
ലോകത്തുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് പ്രവചിക്കുന്ന വ്യക്തി, കൈ നോട്ടക്കാരന്, ടാരറ്റ് റീഡര് എന്നിങ്ങനെയാണ് എക്സില് ഇയാള് നല്കിയിരിക്കുന്ന ബയോ. 2023ലാണ് ഇയാള്എക്സില് ജോയിന് ചെയ്തിരിക്കുന്നത്.
Content Highlights: This Astrologer predicted Nepal political fallout 2 years ago