പത്തു വയസ് മാത്രം പ്രായമുള്ള മകനെ വിമാനത്താവളത്തില് ഉപേക്ഷിച്ച് നാട്ടില് വെക്കേഷന് ആഘോഷിക്കാന് പോകാന് ശ്രമിച്ച ദമ്പതികളെ പൊലീസ് പിടികൂടി. സ്പെയിനിലെ വിമാനത്താവളത്തിലെത്തിയ ദമ്പതികള് കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഫ്ളൈറ്റ് ബോര്ഡ് ചെയ്യാന് ശ്രമിക്കുകയായിരുന്നുവെന്ന് ന്യൂയോര്ക്ക് പോസ്റ്റില് വന്ന റിപ്പോര്ട്ടില് പറയുന്നു. വിമാനത്താവളത്തിലെ ജീവനക്കാരിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ദമ്പതികളുടെ വിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
ടിക് ടോകിലൂടെയാണ് വിമാനത്താവളത്തിലെ ജീവനക്കാരി ലിലായാന് ഇക്കാര്യം പങ്കുവച്ചത്. പിന്നാലെ ദമ്പതികള്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ആളുകള് പ്രതികരിച്ചത്. കുട്ടിയുടെ സ്പാനിഷ് പാസ്പോര്ട്ടിന്റെ കാലാവധി കഴിഞ്ഞത് ദമ്പതികള് മനസിലാക്കിയത് വിമാനത്താവളത്തില് എത്തിയതിന് ശേഷമാണെന്നാണ് എയര് ഓപ്പറേഷന്സ് കോ ഓര്ഡിനേറ്ററായ ലിലയന് പറയുന്നത്. ഇതോടെ ഫ്ളൈറ്റ് മിസ് ചെയ്യാന് കഴിയില്ലെന്ന കാരണം പറഞ്ഞ് ഇരുവരും ഫ്ളൈറ്റ് ബോര്ഡ് ചെയ്യാന് പോയി. ബന്ധുവിനെ വിളിച്ച് മകനെ കൂട്ടിക്കൊണ്ടു പോകാന് ഏല്പ്പിച്ചുവെന്നാണ് ഇവര് വിമാനത്താവളത്തിലെ അധികൃതരോട് പറഞ്ഞത്.
വിവരം വിമാനത്താവളത്തിലെ അധികൃതര് പൊലീസിനെ അറിയിച്ചു. തുടര്ന്ന് സ്ഥലത്തെത്തിയ പൊലീസിനോട് കുട്ടിയാണ് മാതാപിതാക്കള് വെക്കേഷന് നാട്ടില് പോവുകയാണെന്ന് പറഞ്ഞത്. പൊലീസിന്റെ ഇടപെടലില് ദമ്പതികളുടെ ലഗേജ് വിമാനത്തില് നിന്നും പുറത്തിറക്കി. തുടര്ന്ന് ഇവരെ കൂടുതല് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില് കൊണ്ടുപോവുകയും ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്തോ എന്ന കാര്യത്തില് വ്യക്തതയില്ല. മുമ്പും ഇത്തരത്തില് സമാനമായ സംഭവങ്ങള് പല ഇടങ്ങളിലായി സംഭവിച്ചിട്ടുണ്ട്. 2018ല് ജര്മന് എയര്പോര്ട്ടില് ദമ്പതികള് അഞ്ചുവയസുകാരിയായ മകളെ മറന്നുവച്ച സംഭവം വാര്ത്തയായിരുന്നു. കുറച്ചുനാളുകള്ക്ക് മുമ്പാണ് ന്യൂജഴ്സിയില് രണ്ടു വയസുള്ള കുഞ്ഞിനെ ലഗേജ് കണ്വേയര് ബല്റ്റില് ഇരുത്തുകയും അതില് കുഞ്ഞ് നീങ്ങി പോവുകയും ചെയ്തത്.Content Highlights: Parents ditch 10year old in Spain Airport board flight to Vacation