മാങ്കോസ്റ്റീൻ, 'പഴങ്ങളുടെ രാജ്ഞി' എന്ന് അറിയപ്പെടുന്ന ഫലം. വിപണിയിൽ ചെല്ലുമ്പോൾ രൂപഭംഗികൊണ്ട് നമ്മെ ആകർഷിക്കുന്ന ഒന്ന്. പുറമെ കട്ടിയുള്ള തവിട്ടുനിറത്തിലോ കടും പർപ്പിൾ നിറത്തിലോ ഉള്ള തോട്, ഉള്ളിലാകട്ടെ പഞ്ഞിപോലെയുള്ള വെളുത്ത കുറച്ചു ചുളകൾ. ഈ കളർ കോമ്പിനേഷൻ ആണ് മാങ്കോസ്റ്റീന്റെ പ്രധാന ആകർഷണം.
ഒരു തവണ ഇതിന്റെ മധുരവും നേരിയ പുളിയും കലർന്ന രുചി അറിഞ്ഞവർ വീണ്ടും ഇത് വാങ്ങാൻ ആഗ്രഹിക്കും. എന്നാൽ വിപണിയിലെ ഇതിന്റെ ഉയർന്ന വില കണ്ട് പലരും വാങ്ങാൻ മടിച്ച് പിൻവലിയുകയാണ് പതിവ്. പക്ഷെ ഈ ഫലത്തിന്റെ ഗുണഗണങ്ങൾ അറിഞ്ഞാൽ വില നോക്കാതെ ആരും വാങ്ങിച്ചുപോകും.
രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലായതുകൊണ്ടാണ് മാങ്കോസ്റ്റീനെ 'പഴങ്ങളുടെ രാജ്ഞി' (Queen of Fruits) എന്ന് വിളിക്കുന്നത്. വില കുറച്ചധികമാണെങ്കിലും നമ്മുടെ ശരീരത്തിന് ഇത് നൽകുന്ന ഗുണങ്ങൾ അത്രത്തോളം വലുതാണ്. എങ്കിൽ ആ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ?
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുവിറ്റാമിൻ സി, ഫൈബർ (നാരുകൾ) എന്നിവ മാങ്കോസ്റ്റീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമാക്കുകയും രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രമേഹ നിയന്ത്രണംനല്ല മധുരമുള്ള പഴമാണെങ്കിലും, മാങ്കോസ്റ്റീന് ഇൻസുലിൻ പ്രതിരോധം (Insulin resistance) കുറയ്ക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ പ്രമേഹമുള്ളവർക്കും ഇത് പരിമിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
യൗവനം നിലനിർത്തണോ?ചർമ്മ സംരക്ഷണത്തിന് മാങ്കോസ്റ്റീൻ മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന 'സാന്തോണുകൾ' (Xanthones) എന്ന ആന്റി-ഓക്സിഡന്റുകൾ ചർമ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകൾ മാറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
ദഹനപ്രക്രിയ സുഗമമാക്കുംമാങ്കോസ്റ്റീനിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കും. കൂടാതെ അമിത വിശപ്പ് നിയന്ത്രിക്കാനും മാങ്കോസ്റ്റീൻ ഏറെ ഉത്തമമാണ്.
ഇത്രയും ഗുണഗണങ്ങളുള്ള മാങ്കോസ്റ്റീനെ ഇനി വിലയുടെ പേരിൽ മാറ്റി നിർത്തണോ?
Content Highlight: Mangosteen, commonly known as the queen of fruits, boosts immunity, manages diabetes, and delays aging.