മുടി കൊഴിയുന്നത് പലരുടെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടികൊഴിച്ചില് തടയാന് പല വഴികളും തേടിയിട്ടും പരിഹാരം കാണാന് സാധിക്കാത്തവരായിരിക്കും പലരും. അത്തരത്തിലുള്ളവര്ക്ക് വീട്ടില് തന്നെ കണ്ടെത്താം ഇതിനുള്ള പരിഹാരം. നമ്മുടെ അടുക്കളയില് സുലഭമായി ലഭിക്കുന്ന ഉള്ളി ഇതിനൊരു പ്രധാന മാര്ഗമാണ്. ഉള്ളിയുടെ നീര് തലയില് തേയ്ക്കുന്നത് മുടികൊഴിച്ചില് തടയാന് കാരണമാകുന്നു.
ഗവേഷകനായ രാഹുല് ഹസാരെ നടത്തിയ ഒരു പഠനപ്രകാരം, 2 മാസം തുടര്ച്ചയായി ദിവസം രണ്ടുതവണ ഉള്ളി നീര് പുരട്ടിയ ആളുകള്ക്ക് ഗണ്യമായ മുടി വളര്ച്ച അനുഭവപ്പെട്ടു. 6 ആഴ്ചയാക്കുള്ളില് പരീക്ഷിച്ച 86.9% പേര്ക്കും മുടി തഴച്ചു വളര്ന്നതായി അനുഭവപ്പെട്ടുവെന്ന് രാഹുല് ഹസാരെ വ്യക്തമാക്കി. ഉള്ളി നീരില് സള്ഫര് അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന് എന്ന പ്രോട്ടീന്റെ ഉത്പാദനം വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു. മുടി വളര്ച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. വേഗമേറിയതും ആരോഗ്യകരവുമായ മുടി വളര്ച്ചയ്ക്ക് ഇത് കാരണമാകുന്നു. ഇതില് ധാരാളം ആന്റി ബാക്ടീരിയല്, ആന്റി ഫംഗല് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
ഉള്ളിനീര് തയ്യാറാക്കേണ്ട വിധം
ഒരു ഉള്ളി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് മിക്സിയിലിട്ട് അരച്ച് എടുക്കുക. അതിന് ശേഷം ഇതില് നിന്ന് നീര് അരിച്ച് എടുക്കുക. ഈ നീര് നേരിട്ട് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. ഇതിന് ശേഷം തലയോട്ടി നന്നായി മസാജ് ചെയ്യുക. തലയോട്ടിയിലും മുടിയിലും കൃത്യമായി ഉള്ളി നീര് എത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഒരു 30 മിനിറ്റ് തലയില് നീര് വയ്ക്കാം. സാധാരണ വെള്ളത്തില് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വ്യത്തിയാക്കാം.
Content Highlights: natural trick of hair growth in 2 weeks