
ബ്രഡ് ടോസ്റ്റ് ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടോ? വിദേശ ഭക്ഷണമാണെങ്കിലും ടോസ്റ്റ് നാലുമണി പലഹാരങ്ങളിലൊന്നാണ് നമുക്ക്. ചൂട് ചായയില് മുക്കി കഴിക്കാന് പറ്റുന്ന ക്രിസ്പിയായ ടോസ്റ്റിനെക്കുറിച്ച് ആലോചിക്കുമ്പോള് തന്നെ കൊതി തോന്നുന്നില്ലെ. അടുത്തിടെയാണ് ചായയും ടോസ്റ്റും എന്ന ഈ പ്രിയപ്പെട്ട ജോഡികളുടെ പുതിയ രൂപം വൈറലായത്. ചായ് ടോസ്റ്റ് എന്നും, ചിലര് ചായ് മലായ് ടോസ്റ്റ് എന്നും വിളിക്കുന്ന ഈ സ്നാക്സ് ദുബായിലും യുഎഇയിലുമെല്ലാം പ്രശസ്തമാണ്. 'ദുബായ് ചായ് ടോസ്റ്റ്' എന്ന പേരില് വൈറലാകുന്ന ഈ ലഘുഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
സ്ട്രോങ് പാല് ചായ, ഫ്രഷ് ക്രീം, കഷണങ്ങളാക്കിയ ബ്രെഡ് എന്നിവയാണ് ആവശ്യമായ സാധനങ്ങള്. ദുബായ് ചായ് ടോസ്റ്റ് ഉണ്ടാക്കുന്നതിനായി ക്രീം രണ്ട് ബ്രഡ് കഷ്ണങ്ങള്ക്കിടയില് പുരട്ടുക. പിന്നീട് ചൂടുള്ള സ്ട്രോങ് ചായ ഈ സാന്ഡ്്വിച്ചിന് മുകളില് ഒഴിക്കുക. ടോസ്റ്റ് മുഴുവനായും ചായയില് കുതിര്ന്നിരിക്കണം. ചായയുടെ ചൂടും നനവും ടോസ്റ്റിനെ കൂടുതല് മൃദുലമാക്കുന്നു, അതിനാല് സ്പൂണ് ഉപയോഗിച്ച് എളുപ്പത്തില് കഴിക്കാന് കഴിയും.
'ദുബായ് ചായ് ടോസ്റ്റ്' ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമാണ്. ഇന്സ്റ്റഗ്രമില് ഈ ഭക്ഷണത്തിന് ഒരുപാട് ആരാധകരുണ്ട്. ഭക്ഷണപ്രേമികളുടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഭക്ഷണത്തിന് ലഭിക്കുന്നത്. ചിലര്ക്ക് കുട്ടിക്കാലം ഓര്മ്മ വരികയും, ചിലര് ഗൃഹാതുരത്വത്തില് കുടുങ്ങുകയും ചെയ്തതായി ദുബായ് ചായ് ടോസ്റ്റിനെക്കുറിച്ച് പ്രതികരിച്ചു.
Content Highlights: "Dubai Chai Toast" Goes Viral