
പാരിസ് വീക്കില് ചുവടുവച്ച് ഐശ്വര്യറായ്. ലോകത്തിലെ മുന്നിര സൗന്ദര്യവര്ധക ബ്രാന്ഡായ ലോറിയലിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത്. പ്രശസ്ത ഡിസൈനര് മനീഷ് മല്ഹോത്രയുടെ വസ്ത്രങ്ങള് ആണ് ഐശ്വര്യ അണിഞ്ഞത്. ആന്ഡ്രോജീനസ് (സ്ത്രീ-പുരുഷ ഭാവങ്ങള് ഒത്തുചേര്ന്ന) സ്റ്റേറ്റ്മെന്റ് ഷര്വാണി അണിഞ്ഞാണ് താരം റാംപില് ചുവടുവച്ചത്.
10 ഇഞ്ച് ഡയമണ്ട് എംബ്രോയ്ഡറി ചെയ്ത കഫുകള്, അതിമനോഹരമായ നെക്ലേസ് പോലെയുള്ള ലെയേര്ഡ് ഡയമണ്ട് സ്കല്ലോപ്പുകള്, ഡയമണ്ട് ടാസല് ഡ്രോപ്പ്, ഡയമണ്ട് പതിച്ച അനിമല് ബ്രൂച്ചുകള് തുടങ്ങിയവ എല്ലാം ഉള്പ്പെടുത്തിയാണ് ഈ വസ്ത്രം നിര്മിച്ചിരിക്കുന്നതെന്ന് മനീഷ് മല്ഹോത്ര തന്റെ ഇന്സ്റ്റഗ്രാം പോസ്റ്റില് പറഞ്ഞു.
ഡി വില്ലെയില് നടന്ന പാരീസ് ഫാഷന് വീക്കിന്റെ വിമന്സ് റെഡി-ടു-വെയര് സ്പ്രിങ്-സമ്മര് 2026 കളക്ഷന്റെ ഭാഗമായായിരുന്നു പരിപാടി. പാരീസിലെ സദസിന് നമസ്തേ പറഞ്ഞ് അഭിവാദ്യം ചെയ്താണ് താരം റാംപിലെത്തിയത്. തുടര്ന്ന് സദസിന് നേരെ കൈവീശുകയും ഫ്ളെെയിംഗ് കിസ് നല്കുകയും ചെയ്തു.
ആക്സസറികള്ക്കായി ഹൈ ഹീല്സ് ചെരുപ്പുകള്, മനോഹരമായ ഡയമണ്ട് ഇയര് സ്റ്റഡുകള്, സ്റ്റേറ്റ്മെന്റ് ഡയമണ്ട് മോതിരങ്ങള് എന്നിവ ഐശ്വര്യ റായി ധരിച്ചിരുന്നു. ഹെയര്സ്റ്റൈല് ഒരു വശത്തേക്ക് ചീകി അഴിച്ചിട്ടിരിക്കുകയാണ്. ബോള്ഡ് റെഡ് ലിപ്, സ്ലീക്ക് ഐലൈനര്, പിങ്ക് ഐഷാഡോ, ഫെദേര്ഡ് പുരികങ്ങള്, കോണ്ടൂര് ചെയ്തതും ചുവന്നതുമായ കവിളുകള് എന്നിവ ഐശ്വര്യയെ കൂടുതല് ഗ്ലാമറസാക്കുന്നു എന്നാണ് വരുന്ന കമന്റുകള്.
Content Highlights: Aishwarya Rai dazzles in an androgynous sherwani at Paris Fashion Week