യുഎഇ ലക്കി ഡേ ഫലം പ്രഖ്യാപിച്ചു; മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനം

യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പുകൾ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30നാണ് നടക്കുന്നത്

യുഎഇ ലോട്ടറിയുടെ ഇന്നലെ രാത്രി നടന്ന ലക്കി ഡേ ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. ഗ്യാരണ്ടീഡ് ലക്കി ചാൻസ് റാഫിളിലൂടെ മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഇന്നലെ രാത്രി 9.30ന് നടന്ന ഡ്രോ 260909 നമ്പറിലാണ് വിജയികളെ തിരഞ്ഞെടുത്തത്.

AD0249142, AM1132646, DK8707541ജാക്ക്‌പോട്ട് നമ്പറുകൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നേടാൻ ‘ദിവസ വിഭാഗത്തിൽ ’ (Days Section) നിന്ന് ആറു നമ്പറുകളും ‘മാസ വിഭാഗത്തിൽ ’ (Month Section) നിന്ന് ഒരു നമ്പറും യോജിച്ചുവരണം. 23, 7, 11, 21, 16, 9 എന്നീ നമ്പറുകളാണ് വിജയിച്ച നമ്പറുകൾ. ഇതിൽ തന്നെ 12 ആണ് ലക്കി നമ്പർ ആയി വന്നത്.

കൂടാതെ ലക്കി ഡ്രോയിൽ 66 പേർക്ക് 1,000 ദിർഹം വീതവും 4042 പേർക്ക് 100 ദിർഹം വീതവും സമ്മാനമായി ലഭിച്ചു. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പുകൾ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30നാണ് നടക്കുന്നത്. ആറ് പ്രധാന നമ്പറുകളും ലക്കി നമ്പറും പൊരുത്തപ്പെടുന്നവർക്ക് 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നേടാനും അവസരമുണ്ട്. ആറ് പ്രധാന നമ്പറുകൾ മാത്രം പൊരുത്തപ്പെടുന്നവർക്ക് 5 മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനം ലഭിക്കും. അഞ്ച് പ്രധാന നമ്പറുകളും ലക്കി നമ്പറും പൊരുത്തപ്പെടുന്നവർക്ക് 100,000 ദിർഹവും സമ്മാനമായി ലഭിക്കും.

Content Highlight: Latest UAE Lucky Day lottery draw has awarded Dh50,000 each to three participants through the Lucky Chance category, adding to the excitement of the ongoing lottery programme.

To advertise here,contact us