ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു. വർക്കല കവലയൂർ ജയാലാൻഡിൽ വിശാഖ് ജയപ്രസാദ് (36) ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
ദുബായിലെ ഹദ്ദാഫ് അൽ ഖലീജ് കമ്പനിയിൽ ജീവനക്കാരനായിരുന്നു വിശാഖ്. ജയപ്രസാദിന്റെയും ബീനയുടെയും മകനാണ്. കൃഷ്ണ എസ്. മോഹൻ ആണ് ഭാര്യ. ഏക മകൾ: ഐവ വിശാഖ്. ഡോ. ദർശൻ ജയപ്രസാദ് സഹോദരനാണ്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
Content Highlights: A Malayali youth who sustained serious injuries after falling from a building in Sharjah has died while undergoing treatment. The incident has left the expatriate community in mourning, and further details are awaited.