എല്ലാ മാസവും നാല് ടിക്കറ്റെടുക്കും, രണ്ടര വർഷത്തിന് ശേഷം ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

യുഎഇയിൽ തുടരുന്നിടത്തോളം കാലം ബിഗ് ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ഉത്തർപ്രദേശുകാരനായ സോഫ്റ്റുവെയർ കൺസൾട്ടന്റ് ശരദ് കുമാർ സിങ്ങിനെയാണ് രണ്ടര വർഷത്തെ ശ്രമഫലത്തിനൊടുവിൽ ഭാ​ഗ്യം തേടിയെത്തിയത്. 2,50,000 ദിർഹമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

2014 മുതൽ യുഎഇയിൽ താമസിക്കുന്ന ശരദ് കുമാർ സിങ് രണ്ടര വർഷം മുൻപാണ് സുഹൃത്തുക്കളിൽ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. എന്നെങ്കിലുമൊരിക്കൽ തനിക്കും ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്നുമുതൽ എല്ലാ മാസവും അദ്ദേഹം മുടങ്ങാതെ ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ഇത്തവണ ആ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.

ബി​ഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും ഭാഗ്യ നമ്പറുകളുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കും. എന്നാൽ ശരദ് സിങ് എല്ലാ മാസവും ഏതെങ്കിലും നാല് ടിക്കറ്റുകൾ വാങ്ങുകയാണ് പതിവ്. ഇത്തവണ, ആ നാലാമത്തെ ടിക്കറ്റാണ് അദ്ദേഹത്തിന് തന്റെ ആദ്യത്തെ ബിഗ് ടിക്കറ്റ് വിജയം നേടിക്കൊടുത്തത്. വലിയ വിജയം സ്വന്തമാക്കിയെങ്കിലും തന്റെ ജീവിതം മാറ്റിമറിച്ച ആ ഫോൺ കോൾ വരുന്നതിന് മുമ്പുള്ള സമയത്ത് അസാധാരണമായി യാതൊന്നും ഉണ്ടായിട്ടില്ലെന്ന് ശരദ് സിങ് ഓർക്കുന്നു.

സമ്മാനത്തുക ഇന്ത്യയിൽ താമസിക്കുന്ന ഭാര്യയോടൊപ്പം തന്റെ ഭാവി ജീവിതം സുരക്ഷിതമാക്കാനായി നിക്ഷേപിക്കാനാണ് ശരദ് സിങ് പദ്ധതിയിടുന്നത്. വിജയം സ്വന്തമാക്കിയെങ്കിലും ബി​ഗ് ടിക്കറ്റെടുക്കുന്നത് അവസാനിപ്പിക്കാൻ സിങ്ങിന് യാതൊരു ഉദ്ദേശ്യവുമില്ല. യുഎഇയിൽ തുടരുന്നിടത്തോളം കാലം ബിഗ് ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇതിലും വലിയൊരു സമ്മാനം തന്നെ കാത്തിരിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ് ശരദ് സിങ്.

Content Highlights: An Indian expatriate achieved a major Big Ticket win after participating regularly for two and a half years. By purchasing four tickets every month, the winner's persistence and optimism eventually paid off with a life-changing prize.

To advertise here,contact us