യുഎഇയിൽ ജൂൺ മാസത്തിലും ഇന്ധനവില വർദ്ധിച്ചേക്കുമെന്ന് സൂചന. അങ്ങനെയാണെങ്കിൽ തുടർച്ചയായ നാലാമത്തെ മാസമായിരിക്കും രാജ്യത്ത് ഇന്ധനവില ഉയരുന്നത്. എന്നാൽ ഈ വർഷം ആദ്യ മാസങ്ങളിൽ രേഖപ്പെടുത്തിയ കടുത്ത വിലവർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ വളരെ ചെറിയ തോതിലുള്ള വർദ്ധനവ് മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ.
ആഗോള എണ്ണവിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും യുഎഇയിൽ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. മേയ് മാസത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനാൽ അത് യുഎഇയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അതേസമയം, ക്രൂഡ് ഓയിൽ വില സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. യുഎസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയുടെ സൂചനകളെ തുടർന്ന്, കഴിഞ്ഞ ആഴ്ച ബ്രെന്റ് ക്രൂഡ് വില 100 ഡോളറിന് താഴേക്ക് വരികയും വെള്ളിയാഴ്ചയോടെ ബാരലിന് ഏകദേശം 91 ഡോളർ നിരക്കിൽ എത്തുകയും ചെയ്തിരുന്നു.
Content Highlights: The UAE is set to reveal fuel prices for the upcoming month tomorrow. Market observers anticipate a potential rise in petrol and diesel prices, influenced by recent movements in global crude oil markets.