യുഎഇ ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം ഉടൻ ലഭ്യമാകും; വ്യക്തമാക്കി അധികൃതർ

കറൻസിയുടെ സുസ്ഥിരതയും യുഎഇ പതാകയുടെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന ചിഹ്നം സെൻട്രൽ ബാങ്കാണ് രൂപകൽപ്പന ചെയ്തത്

യുഎഇ ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം ഉടൻ തന്നെ സ്മാർട്ട്‌ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും കീബോർഡുകളിൽ ലഭ്യമാകും. ആഗോള ഡിജിറ്റൽ പ്രതീകങ്ങൾ നിശ്ചയിക്കുന്ന 'യൂണികോഡ്' കൺസോർഷ്യത്തിന്റെ പുതിയ 18.0 ബീറ്റ പതിപ്പിൽ ദിർഹം ചിഹ്നം ഉൾപ്പെടുത്തിയിട്ടുണ്ട്. കറൻസിയുടെ സുസ്ഥിരതയും യുഎഇ പതാകയുടെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന ചിഹ്നം സെൻട്രൽ ബാങ്കാണ് രൂപകൽപ്പന ചെയ്തത്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ദിർഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ 2025-ലാണ് യുഎഇ സെൻട്രൽ ബാങ്ക് യൂണികോഡിന് അപേക്ഷ നൽകിയത്. കീബോർഡുകളിലെ ആറാം നമ്പർ കീയിൽ ദിർഹം ചിഹ്നം എങ്ങനെ ഉൾപ്പെടുത്താമെന്നത് സംബന്ധിച്ച സ്റ്റൈൽ മാർഗ്ഗനിർദ്ദേശവും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 7 വരെ പൊതുജനങ്ങളിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുന്ന ഈ യൂണികോഡ് പതിപ്പ് വരുന്ന സെപ്റ്റംബറോടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

Content Highlights: Authorities in the UAE have confirmed that the newly introduced official symbol for the dirham currency will soon be available for public and institutional use. The move is aimed at strengthening the identity and digital presence of the national currency.

To advertise here,contact us