പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ ഗള്‍ഫിലെ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി ഉത്തരവ്. പരീക്ഷാഫലം സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടാകും. ഈ മാസം ഏഴിന് നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. മാര്‍ച്ച് ഒമ്പതിന് ശേഷം നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ കാര്യത്തില്‍ പശ്ചിമേഷ്യൻ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും.
പരീക്ഷാ തീയതി സംബന്ധിച്ച വിവരങ്ങള്‍ക്കായി കുട്ടികള്‍ സ്കൂളുകളുമായി ബന്ധപ്പെടമെന്നും സിബിഎസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. സമൂഹമാധ്യങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇ അറിയിച്ചു
Content Highlights: CBSE has cancelled Class 10 examinations in Gulf countries. The board announced that the decision regarding the results will be taken later.