ദുബായ് ടാക്സിയുടെ ഷെയറുകള് ഓഹരി വിപണിയിലേക്ക്; പൊതുജനങ്ങള്ക്ക് വിറ്റഴിക്കാന് ഉത്തരവ്

ഷെയറുകള് പൊതുജനങ്ങള്ക്ക് വിറ്റഴിക്കുന്നതിനായി ദുബായ് ടാക്സി കമ്പനിയെ പബ്ലിക് ജോയന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാന് ദുബായ് ഭരണാധികാരി ഉത്തരവിട്ടു

ദുബായ്: ടാക്സിയുടെ ഷെയറുകള് പൊതുജനങ്ങള്ക്ക് വിറ്റഴിക്കുന്നതിനായി ദുബായ് ടാക്സി കമ്പനിയെ പബ്ലിക് ജോയന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഉത്തരവിട്ടു. കമ്പനിയുടെ ഘടനയിലും നിയമങ്ങളിലും മാറ്റം വരുത്തും.

യുഎഇയിൽ മഴ മുന്നറിയിപ്പ്;ഈ മാസം 15 മുതൽ 18വരെ മഴയ്ക്ക് സാധ്യത

ഇക്വിറ്റി മാര്ക്കറ്റില് ലിക്വിഡിറ്റി വര്ദ്ധിപ്പിക്കുന്നതിനും വിപണി മൂലധനം മൂന്ന് ട്രില്യണ് ദിര്ഹമായി ഉയര്ത്തുന്നതിനുമായി ദുബായ് ഫിനാന്ഷ്യല് മാര്ക്കറ്റില് പത്ത് സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായുടെ ടോള് സംവിധാനമായ സാലിക്, വൈദ്യുതി- വെള്ളം വിതരണക്കമ്പനിയായ ദേവ എന്നിവയുടെ ഓഹരികള് കഴിഞ്ഞ വര്ഷങ്ങളില് സമാനമായ രീതിയില് ഓഹരിവിപണിയില് പൊതുജനങ്ങള്ക്ക് വിറ്റഴിച്ചിരുന്നു.

To advertise here,contact us