സ്ട്രോക്ക് മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

മദീനയിലെ സാമൂഹിക സേവന രം​ഗങ്ങളിൽ സജീവമായിരുന്നു അബ്ദുൾ ജലീൽ

സ്ട്രോക്ക് മൂലം ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മദീനയിൽ മരിച്ചു. ഇരിട്ടി അബ്ദുൾ ജലീൽ വട്ടക്കണ്ടി (53) ആണ് മരിച്ചത്. അഞ്ചു ദിവസങ്ങൾക്ക് മുൻപ് താമസസ്ഥലത്ത് വെച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആദ്യം മദീനയിലെ മലിക്ക് ഫഹദ് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മദീനയിലെ സാമൂഹിക സേവന രം​ഗങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. മദീനയിൽ രണ്ടര പതിറ്റാണ്ടിവേറെയായി സെയിൽസ് മാൻ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. നഫീസ, കുഞ്ഞാമു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ റഹ് മത്ത്. മുസ്തഥ, അബ്ദുള്ള, മിസ്ഹബ്, ഫാത്തിമ എന്നിവർ മക്കൾ.

Content Highlights: Malayali expatriate from Kerala passed away in Saudi Arabia while receiving treatment after suffering a stroke.

To advertise here,contact us