പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം വേങ്ങര പരപ്പില്‍പാറ സ്വദേശി കല്ലിടുമ്പില്‍ പിലാക്കല്‍ നാസര്‍(55) ആണ് മരിച്ചത്

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വേങ്ങര പരപ്പില്‍പാറ സ്വദേശി കല്ലിടുമ്പില്‍ പിലാക്കല്‍ നാസര്‍(55) ആണ് മരിച്ചത്. 28 വര്‍ഷമായി ജിദ്ദ അല്‍ ഖുംറയിലെ അല്‍ അമല്‍ ഐസ്‌ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു നാസര്‍. ജോലിസ്ഥലത്ത് വെച്ച് പെട്ടന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ കുഞ്ഞുമൊയ്ദീന്‍ ആണ് പിതാവ്, ഭാര്യ ഫെമിന, നിബ്രാസുല്‍ ഹഖ്, നിയാസുല്‍ ഹഖ്, നിഹാല എന്നിവരാണ് മക്കള്‍, പരേതനായ അലവിക്കുട്ടി, അബ്ദുള്‍ സലാം, ശംസുദ്ധീന്‍, സൈനബ, സഫിയ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമായി ജിദ്ദ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Content Highlight: A Malayali expatriate passed away in Jeddah after suffering a heart attack

To advertise here,contact us