ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടി രാജ്യത്ത് മോശം കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു

ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് വീശുന്ന കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിപടങ്ങള്‍ക്കും കാരണമാകും. ശക്തമാകാന്‍ സാധ്യതയുണ്ട്. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മുസന്ദം തീരങ്ങളിലും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദശവും പുറപ്പെടുവിച്ചിട്ടുണ്ട്. അല്‍ ഹജര്‍ പര്‍വ്വതനിരകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടി രാജ്യത്ത് മോശം കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: Weather authorities in Qatar have issued a warning about strong winds expected in the coming days, advising residents to take precautions.

To advertise here,contact us