ഖത്തറില്‍ സ്കൂള്‍ അവധി ദിനങ്ങളില്‍ മാറ്റം. ഈ അധ്യയന വര്‍ഷത്തെ മിഡ്-സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ശേഷമുള്ള വാരാന്ത്യ അവധി തീയതിയില്‍ വിദ്യാഭ്യാസ മന്ത്രാലയം ഭേദഗതി വരുത്തി. സര്‍ക്കാര്‍ സ്കൂളുകളിലെ രണ്ടാം സെമസ്റ്ററിലെ മിഡ്-ടേം പരീക്ഷകള്‍ക്ക് ശേഷമുള്ള അവധി ഏപ്രില്‍ 8,9 എന്നീ തീയതികള്‍ക്ക് പകരം ഏപ്രില്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ സ്വകാര്യ സ്കൂളുകള്‍ക്ക് ഈ മാസം 8, 9 തീയതികളിലെ അവധി അംഗീകൃത അക്കാദമിക് കലണ്ടര്‍ അനുസരിച്ച് തുടരും. ഒന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ രണ്ടാം സെമസ്റ്റര്‍ മിഡ്-ടേം പരീക്ഷകള്‍ ഈ മാസം 12 മുതല്‍ 21 വരെ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Qatar’s Education Ministry announces changes in school holiday schedules, impacting academic calendars and student routines across the country.