ലോകത്തിലെ ഏറ്റവും വലിയ ഹരിത മേല്ക്കൂര; ഗിന്നസ് റെക്കോര്ഡ് നേടി ഖത്തർ എക്സ്പോ പ്രധാന വേദി

നാളെയാണ് എക്സ്പോയ്ക്ക് തിരിതെളിയുന്നത്

dot image

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഹരിത മേല്ക്കൂരയെന്ന ഗിന്നസ് റെക്കോര്ഡ് സ്വന്തമാക്കി ഖത്തർ എക്സ്പോ നഗരിയുടെ പ്രധാന വേദി. അല്ബിദ പാര്ക്കില് 4,031 ചതുരശ്ര മീറ്റര് വിസ്തൃതിയില് നിര്മിച്ചിരിക്കുന്ന എക്സ്പോയുടെ പ്രധാന വേദിയുടെ പച്ചപ്പു നിറഞ്ഞ മേല്ക്കൂരയ്ക്കാണ് ലോക റെക്കോര്ഡ് ലഭിച്ചത്. നാളെയാണ് എക്സ്പോയ്ക്ക് തിരിതെളിയുന്നത്.

ചെടികളും പച്ചപ്പുല്ലും നട്ടുപിടിപ്പിച്ചാണ് മേല്ക്കൂര നിര്മ്മിച്ചിരിക്കുന്നത്. സന്ദര്ശകര്ക്ക് പ്രകൃതിയുമായി സംവദിക്കാന് കഴിയും വിധത്തിലുള്ളതും ഖത്തറിന്റെ സവിശേഷ ഘടകങ്ങള് കോര്ത്തിണക്കിയുള്ള ആധുനിക നഗര നിര്മ്മാണവും ഉറപ്പാക്കിയാണ് വേദിയുടെ ഡിസൈന്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്) ആണ് കെട്ടിടം നിര്മിച്ചത്. അഷ്ഗാലിന്റെ ലോക റെക്കോര്ഡുകളില് ആറാമത്തേതാണിത്. ഉയര്ന്ന നിലവാരത്തിലാണ് എക്സ്പോയുടെ പ്രധാന കെട്ടിടം നിര്മിച്ചത്. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്ശന മേളയില് 30 ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പവലിയനുകള് ഇതിനോടകം തന്നെ എക്സ്പോ നഗരിയില് സജ്ജമായിക്കഴിഞ്ഞു.

ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര് വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്സപോ 2023. എക്സ്പോക്ക് വേണ്ടിയുളള തയ്യാറെടുപ്പുകള് മാസങ്ങള്ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. സന്ദര്ശകരെ വരവേല്ക്കാനുള്ള എല്ലാ ഒരുങ്ങളും എക്സ്പോ നഗരിയില് പൂര്ത്തിയായി. വിവിധ രാജ്യങ്ങളുടെ പവലിയനുകളും ഫുഡ് സ്റ്റാളുകളുമെല്ലാം സജ്ജമായി.

ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേത്തിലാണ് പ്രദര്ശന മേള സംഘടിപ്പിക്കുന്നത്. 88 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ആഗോള രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്. അറേബ്യന് രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്, തായ്, ടര്ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില് അണിനിരക്കും .കൃഷി, ന്യൂതന സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില് ചര്ച്ചകളും സംവാദങ്ങളും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. എക്സ്പോ നഗരിയിലേക്ക് പ്രത്യേക ബസ് സര്വീസും ആരംഭിച്ചിട്ടുണ്ട്.

ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്. ആറ് മാസം നീണ്ടുനില്ക്കുന്ന ഹോര്ട്ടി കള്ചറല് എകസ്പോ 2024 മാർച്ച് 28നാണ് അവസാനിക്കുക.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us