ദീർഘകാലമായി പ്രവാസിയായിരുന്ന തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. ശ്രീനാരായണപുരം പനങ്ങാട് സ്വദേശി പനങ്ങാട് രാഘവൻ അജിത്ത് കുമാർ (61) ആണ് അൽ കാമിലിൽ അന്തരിച്ചത്. പനങ്ങാട് കൃഷ്ണൻകുട്ടി രാഘവന്റെയും തങ്കം രാഘവന്റെയും മകനാണ്.
വർഷങ്ങളായി ഒമാനിൽ പ്രവാസിയായിരുന്ന അജിത്ത് കുമാറിന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു. ഷാർലി അജിത്ത് കുമാറാണ് ഭാര്യ. യുകെയിലുള്ള ലക്ഷ്മി അജിത്ത് ഏക മകളാണ്.
നിലവിൽ അൽ കാമിലിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
Content Highlights: A 61-year-old long-term expatriate from Thrissur, Ajith Kumar, passed away in Al Kamil, Oman. Post-death procedures are being completed with KMCC support.