Boon NURSH ഫീഡിം​ഗ് ബോട്ടിൽ; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ഒമാൻ

ഒമാൻ വിപണിയിലെ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ മുന്നറിയിപ്പ്

കുട്ടികൾക്കായി ഉപയോ​ഗിക്കുന്ന ബീൺ നർഷിൻ്റെ ഫീഡിം​ഗ് ബോട്ടിലുകളുടെ ഉപയോ​ഗത്തിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പായി ഒമാൻ. കുട്ടികൾക്കായി ഉപയോ​ഗിക്കുന്ന ബൂൺ ബ്രാൻഡിൻ്റെ 'Boon NURSH Silicone Bottle 8 oz. 3-Pack, Model No. B11564' എന്ന മോഡലിന്റെ ഉപയോ​ഗത്തിനാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ മോഡൽ കൈവശമുള്ളവർ ഉടൻ ഉപയോഗം നിർത്തണമെന്നും അധികൃതർ നിർദേശിച്ചു. ബോട്ടിലിന്റെ ഭാ​ഗങ്ങൾ വേർപെടാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ‌ക്ക് ശ്വാസതടസം നേരിടാൻ സാധ്യതയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ബോട്ടിൽ ഉപയോ​ഗിക്കുന്നതിനിടയിൽ ഇതിന്റെ പുറത്തെ പ്ലാസ്റ്റിക് പാളിയുടെ ഭാഗങ്ങൾ അടർന്നു വീഴാൻ സാധ്യതയുണ്ടെന്നും അതിലൂടെ രൂപപ്പെടുന്ന ചെറിയ കഷണങ്ങൾ കുട്ടികൾ അബദ്ധത്തിൽ വിഴുങ്ങാൻ സാധ്യതയുണ്ടെന്നും സിപിഎ പറഞ്ഞു. ഈ ബ്രാൻഡ് മോഡൽ ഉൽപ്പന്നം വിൽക്കുകയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ സിപിഎയുടെ ഔദ്യോ​ഗിക ചാനലുകൾ വഴി വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

ഒമാൻ വിപണിയിലെ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ മുന്നറിയിപ്പ്. പ്രത്യേകിച്ച് കുട്ടികൾക്കായുള്ള ഉപകരണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം നടപടികളിലൂടെയെന്നും അധികൃതർ കൂട്ടിച്ചേർത്തു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരത്തിലുള്ള ബോട്ടിലുകളുടെ ഉപയോഗം പൂർണമായും നിർത്തണമെന്നും അധികൃതർ മാതാപിതാക്കളോട് നിർദേശിച്ചു.‌

Content Highlight: Oman’s Consumer Protection Authority has urged parents to stop using a specific Boon NURSH feeding bottle model after identifying a potential safety risk for children

To advertise here,contact us