കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുവൈറ്റ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമാണ്. ഷുവൈഖിലുള്ള ജോലി സ്ഥലത്തുവെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ മുട്ടുംതല അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ് ഹാരിസ്. ജസീലയാണ് ഭാര്യ. ഹൻഫ, ഹാഷിർ, ഹയ, ഹസീം എന്നിവർ മക്കളും മിസരിയ, സമീറ എന്നിവർ സഹോദരങ്ങളുമാണ്. കുവൈറ്റിലെ സാമൂഹിക-കാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കുവൈറ്റ് കെഎംസിസി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Content Highlights: A Malayali social worker in Kuwait has passed away following a heart attack. The death has left the Malayali expatriate community in Kuwait mourning the loss of a community member known for social service and support.