കുവൈറ്റിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം. യുഎസ് - ഇറാന് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് കുവൈറ്റിലെ ആക്രമണം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആക്രമണത്തിൽ താമസ സമുച്ചയത്തിന് തീപിടിച്ചു.
അല്‍ ഹിലാലി, അല്‍-മദീന അഗ്നിശമന സ്റ്റേഷനുകളില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി തീയണയ്ക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കുവൈറ്റ് ഫയര്‍ ഫോഴ്സ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗരീബ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കാര്യമായ നാശനഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ലക്ഷ്യമിട്ടും ഇറാൻ്റെ ആക്രമണം നടന്നു. എന്നാൽ ആക്രമണത്തെ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ബിജിഎഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി ബിഡിഎഫ് ജനറല്‍ കമാന്‍ഡൻ്റ് അറിയിച്ചു. ആക്രമണങ്ങളിൽ തകർന്ന വസ്തുക്കൾക്കോ, അവശിഷ്ടങ്ങൾക്കോ, സംശയാസ്പദമായ വസ്തുക്കൾക്കോ സമീപത്തേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. അത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ബിഡിഎഫ് ജനറല്‍ കമാന്‍ഡൻ്റ് നിർദ്ദേശിച്ചു. സംശയാസ്പദമായ വസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനും നിര്‍വീര്യമാക്കാനും റോയല്‍ ഫീല്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് പൂര്‍ണ ജാഗ്രതയില്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
Content Highlight: Bahrain activated its defence measures while Kuwait reported significant damage following developments linked to the US-Iran conflict, raising concerns across the Gulf region.