ഐയുഎംഎല്‍ ദേശീയ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദിന് സ്വീകരണമൊരുക്കി കെഎംസിസി

പാവപ്പെട്ട രോഗികള്‍ക്കായി മുംബൈയില്‍ ഒരു സമഗ്ര സേവന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് സൈനുല്‍ ആബിദ് പറഞ്ഞു

ഐയുഎംഎല്‍ ദേശീയ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദിന് സ്വീകരണമൊരുക്കി കെഎംസിസി. മുംബൈ പത്രാകര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഐയുഎംഎല്‍ സെക്രട്ടറി ഷാഫി ചാലിയം സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐകെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കെഎംഎ റഹ്‌മാന്‍ സൈനുല്‍ ആബിദിന് ഉപഹാരം കൈമാറി. പടന്ന ജമാഅത്ത്, കാസര്‍കോട് കൂട്ടായ്മ എന്നിവരും അദ്ദേഹത്തിന് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.

പാവപ്പെട്ട രോഗികള്‍ക്കായി മുംബൈയില്‍ ഒരു സമഗ്ര സേവന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് സൈനുല്‍ ആബിദ് പറഞ്ഞു. ഐയുഎംഎല്‍ ജനറല്‍ സെക്രട്ടറി സിഎച്ച് അബ്ദുല്‍ റഹ്‌മാന്‍, ടികെസി മുഹമ്മദലി ഹാജി തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: KMCC hosts reception for Zainul Abid, who was elected as IUML National Vice President

To advertise here,contact us