പ്രവാസലോകത്ത് കരുതലിന്റെ വെളിച്ചം; ആദ്യ കാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ട് 'ആശ്രയം ബഹ്‌റൈൻ'

വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങളുടെ ക്ഷേമം മുൻനിർത്തി വൈവിധ്യമാർന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി

മനസ്സിൽ നന്മയുടെ വെളിച്ചവുമായി പ്രവർത്തനം ആരംഭിച്ച ആശ്രയം ബഹ്‌റൈൻ കൂട്ടായ്മയുടെ ആദ്യ കാരുണ്യ പ്രവർത്തനത്തിന് വിജയകരമായ തുടക്കം. തിരുവോണത്തോടനുബന്ധിച്ച് എസിഎംഇ (ACME) ക്യാമ്പിലെ അന്തേവാസികളായ പ്രവാസി സഹോദരങ്ങൾക്ക് ആശ്രയത്തിന്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ 'ഓണസദ്യ' വിതരണം ചെയ്തു.

രക്ഷാധികാരി സെയ്ദ് ഹനീഫ, വൈസ് പ്രസിഡന്റ് അലീന അഗസ്റ്റിൻ, ചാരിറ്റി കോഡിനേറ്റർ അനീഷ് ആലപ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുതിരി, മുസ്തഫ, അബ്ദുള്ള എന്നിവർ ചടങ്ങുകൾക്കും സദ്യ വിതരണത്തിനും നേതൃത്വം നൽകി. പ്രവാസലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കൂട്ടായ്മയുടെ ആദ്യ ചുവടുവെപ്പ് സംഘടിപ്പിച്ചത്.

വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങളുടെ ക്ഷേമം മുൻനിർത്തി വൈവിധ്യമാർന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ ആദ്യ സംരംഭത്തിൽ പങ്കാളികളാവുകയും അത് വിജയിപ്പിക്കാൻ പൂർണ്ണമായി സഹകരിക്കുകയും ചെയ്ത എല്ലാ അംഗങ്ങൾക്കും ആശ്രയം കമ്മിറ്റി നന്ദി അറിയിച്ചു.

Content Highlights: Ashrayam Bahrain has launched its first charitable initiative, beginning a welfare-focused effort aimed at supporting the expatriate community. The initiative highlights the organisation’s commitment to humanitarian and social service activities in Bahrain.

To advertise here,contact us