ബഹ്റൈൻ കെസിഇസിയ്ക്ക് ഇനി പുതിയ നേത്യത്വം

ട്രഷറാർ ജെറിൻ രാജ് സാം യോഗത്തിന് നന്ദി അർപ്പിച്ചു.

മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് അനീഷ് സാമുവേൽ ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിന്‌ ആക്റ്റിഗ് സെക്രട്ടറി എബിന്‍ മാത്യൂ ഉമ്മന്‍ സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബഹ്റൈൻ സെൻറ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയ വികാരി റവ. സ്ലീബാ പോൾ കോർഎപ്പിസ്കോപ്പ പുതിയ പ്രസിഡൻ്റ് ആയും സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രല്‍ അംഗം റിച്ചി മാത്യൂ ജോഷ്വാ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറാർ ജെറിൻ രാജ് സാം യോഗത്തിന് നന്ദി അർപ്പിച്ചു.

Content Highlights: Bahrain KCEC has announced new leadership as part of its organizational restructuring. The change is expected to strengthen coordination and future activities of the committee.

To advertise here,contact us