'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന '40 ഡെയ്സ് ഓഫ് ഹൗസ് പാര്‍ട്ടി'യിലെ സെക്കന്‍ഡ് സിംഗിള്‍ പുറത്ത്. 'തഖബല..ള്ളാ ബാറക ള്ളാ…' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ഹനാന് ഷായും വരികള്‍ ഒരുക്കിയിരിക്കുന്നത് ഉമ്പാച്ചിയും സംഗീതം ബിബിന്‍ അശോകുമാണ്. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ഡാബ്സി പാടിയ 'പെരുത്ത് നന്ദി' എന്ന് തുടങ്ങുന്ന ഗാനം ഏവരും ഏറ്റെടുത്തിരുന്നു.
പുതിയ ഗാനത്തില്‍ നിക്കാഹിനെത്തുന്ന മൊഞ്ചുള്ളൊരു വരനായാണ് കുഞ്ചാക്കോ ബോബനെ കാണിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി മുമ്പ് പുറത്തു വന്ന കളര്‍ ഫുള്‍ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സാങ്കേതിക നിരയില്‍ മലയാളത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്.
ബാനര്‍: തിയേറ്റര്‍ ഓഫ് ഡ്രീംസ്, നിര്‍മ്മാണം: ഡോള്‍വിന്‍ കുര്യാക്കോസ്, ഛായാഗ്രഹണം: ആല്‍ബി ആന്റണി, അജ്മല്‍ സാബു, എഡിറ്റര്‍: വിവേക് ഹര്ഷന്, സംഗീതം: ബിബിന്‍ അശോക്, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മന്‍സൂര്‍ റഷീദ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍ ദാമോദര്‍, എക്സി.പ്രൊഡ്യൂസര്‍ അമല്‍ സേവ്യര്‍ മനക്കത്തറയില്‍, രതീഷ് മണ്ണാര്‍ക്കാട്, ഗാനരചന വിനായക് ശശികുമാര്‍, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റര്‍, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റില്‍സ് ഷെയ്ന് സബൂറ, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍ കുമാര്‍, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ് : ഫോക്സ്ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പോസ്റ്റര്‍ ഡിസൈന്‍: അധിന് ഒല്ലൂര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്.
Content Highlights: The second song from '40 Days of House Party' has been released. In this new track, Kunchacko Boban is featured as a dapper groom arriving for a Nikah ceremony.