വിജയ്ക്കൊപ്പം രജനികാന്തും സ്റ്റാലിനും; അനിരുദ്ധ്- കാവ്യ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമിൽ ആദ്യമായാണ് ഒന്നിച്ചത്.

അനിരുദ്ധ് രവിചന്ദർ- കാവ്യ മാരൻ വിവാഹസത്കാരത്തിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സ്റ്റാലിൻ, രജനികാന്ത് എന്നിവർക്കൊപ്പം വിജയ് നിൽക്കുന്ന ചിത്രവും സൺ ഗ്രൂപ്പ് പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമിൽ ആദ്യമായാണ് ഒന്നിച്ചത്.

#CMJosephVijay at Anirudh - Kaviya wedding reception today 📸 https://t.co/oXNlaEyXTi

ശനിയാഴ്ച ചെന്നൈയിൽ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹസ്തകാരം. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിങ്കവും ചടങ്ങിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് റിസപ്ഷന് എത്തിയത്.

Vijay Anna : Sir, why are you wearing my costume?😳🤔😲Rajini Sir : Is it just impress to u🤣#CMJosephVijay‌ #Rajinikanth https://t.co/fDRpm5k8bp

മുഖ്യമന്ത്രിമാരായ വിഡി സതീശൻ, രേവന്ത് റെഡ്ഡി, മഹേഷ് ബാബു, എടപ്പാടി പളനി സാമി, കാർത്തി, സിദ്ധാർഥ്, അദിതി റാവു ഹൈദരി, രാഘവ ലോറൻസ്, സ്നേഹ, സംവിധായകരായ അറ്റ്ലി, ധരണി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. നവംബർ 11ന് ഗ്രീസിൽ വച്ച നടന്ന വിവാഹത്തിന് ശേഷം ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോളയിലാണ് അനിരുദ്ധിന്‍റേയും കാവ്യയുടേയും റിസപ്ഷൻ സംഘടിപ്പിച്ചത്.

Content Highlights: CM Vijay arrives for Anirudh-kavya maran wedding reception picture goes viral

To advertise here,contact us