'വിവാഹത്തിന് എതിരല്ല, വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു'; നിത്യ മേനന്‍

വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണെന്നും താരം

തെന്നിന്ത്യയുടെ പ്രിയനായികയാണ് നിത്യമേനന്‍. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരം സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലും മുന്‍നിര നായികമാരിലൊരാളാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ടെന്ന് പറയുകയാണ് നടി നിത്യ മേനോന്‍. വിവാഹത്തിന് എതിരല്ല താനെന്നും, വിവാഹത്തേക്കാള്‍ ശരിയായ ബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നിത്യ പറയുന്നു. ഗോപിനാഥ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

'വിവാഹത്തിന് എതിരാണെന്ന് ആളുകള്‍ പറയാറുണ്ട്. പക്ഷെ അങ്ങനെയല്ല. എനിക്കും വിവാഹം കഴിക്കണമെന്നുണ്ട്. അനുയോജ്യമായ ഒരാളെ കണ്ടെത്തണമെന്നാണ് ആഗ്രഹം. പക്ഷേ ഞാന്‍ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണ്. അതുകൊണ്ട് അങ്ങനെയൊരു ബന്ധമല്ലെങ്കില്‍ ഞാന്‍ വിവാഹം കഴിക്കില്ല.ജീവിതത്തിലേക്ക് വരുന്ന വ്യക്തി സ്വാതന്ത്ര്യം നല്‍കുന്ന ഒരാളായിരിക്കണം. അയാള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വാതന്ത്ര്യമുണ്ടാകണം. ഈഗോയുടെ അടിസ്ഥാനത്തില്‍ പെരുമാറുന്നവരുമായി ഒരു ബന്ധവും മുന്നോട്ടുപോകില്ല.

ജീവിതത്തില്‍ സ്വതന്ത്രനായിരിക്കണം. ഈഗോയുടെ അടിസ്ഥാനത്തില്‍ പെരുമാറുന്നവരാണെങ്കില്‍ ആ ബന്ധം ഒരിക്കലും ശരിയാകില്ല. പരസ്പരം വളരാന്‍ കഴിയുന്ന, ജീവിതത്തെ കുറച്ചുകൂടി ബോധത്തോടെ കാണുന്ന ആളുകളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല. തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടുമുട്ടിയവരില്‍ താന്‍ ആഗ്രഹിക്കുന്ന ജീവിതവുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താനായിട്ടില്ല. ഇതിനെ വലിയ കാര്യമായി കാണേണ്ടതില്ലെന്നും, ജീവിതത്തിലെ തന്റെ ചോയ്സുകള്‍ വ്യത്യസ്തമാണെന്നും താരം പറഞ്ഞു.

എന്റെ ജീവിതം വളരെ മനോഹരവും സമാധാനപരവുമാണ്. ആ സമാധാനത്തെ ഇല്ലാതാക്കുന്ന ഒന്നിലേക്ക് എന്തിനാണ് ഞാന്‍ കടക്കുന്നത്? ആ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും അതിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കും'; നിത്യ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Nithya Menen about her marriage concept

To advertise here,contact us