'വാഴ 2'ന് ശേഷം ഹാഷിർ നായകനാവുന്ന പുതിയ ചിത്രം; 'ഞൊടി'യുടെ ചിത്രീകരണം പൂർത്തിയായി

ഹാഷിറും ലുക്മാനും ചന്തു സലിംകുമാറും ഒന്നിക്കുന്ന 'ഞൊടി'; ഷൂട്ടിംഗ് പാക്കപ്പ്

കൊച്ചി: 'വാഴ 2'ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ ചിത്രീകരണം പൂർത്തിയായി. 72 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് പൂർത്തിയായ വിവരം പാക്കപ്പ് ദിനത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും, ലുക്മാനും, ചന്തു സലിംകുമാറും, മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും, മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹനിർമ്മാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്.

'വാഴ', 'എക്കോ', 'വാഴ 2' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ വിതരണത്തിനെത്തിച്ച ഐക്കൺ സിനിമാസാണ് 'ഞൊടി' തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സാഹചര്യത്തിൽ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

Content Highlights: Actor Hashir is set to appear in Njodi, his new Malayalam movie following Vazha 2. The film's shooting has now been completed, marking the next step in the project's journey towards release.

To advertise here,contact us