ജോർജിയ: മോഹൻലാലിന്റെ പഴയകാല ചിത്രമായ വർണപ്പകിട്ടിലെ ‘ഓക്കേല ഓക്കേല’ ഗാനം വീണ്ടും ട്രെൻഡിങ്ങാകുന്നതിനിടെ, ഗാനത്തിനൊപ്പം മോഹൻലാലിനൊപ്പം ചുവടുവെച്ച് ട്രിപ്പിൾസ് ഗാട്ടോ കിഡ്സ്. മോഹൻലാലിന്റെയും ഗാട്ടോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Delighted to have the incredibly talented @ghettokidstfug join me in my upcoming film, 'Operation Ganga', directed by Vishnu Mohan and produced by Shri Gokulam Gopalan under the banner of Sree Gokulam Movies.#OperationGanga#Ghettokids https://t.co/QlUO1vlfq4
കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവെച്ചതോടെയാണ് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗാട്ടോ കിഡ്സ് ലോകമെമ്പാടും ശ്രദ്ധ നേടിയത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ഗംഗയിൽ ഭാഗമാകാനാണ് ഗാട്ടോ കിഡ്സ് ഇപ്പോൾ ജോർജിയയിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോഴ്സ്, ആദിൽ ഹുസൈൻ, പാർഥിപൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.
മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുക്കുന്നത്.
Content Highlights: Mohanlal dances with ghetto kids and said they are part of operation ganga movie