നിവിൻ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ മിമിത ബൈജു ആണ് നായിക വേഷത്തിൽ എത്തിയത്. 'പ്രേമലു' സിനിമയുടെ ഷൂട്ട് കഴിഞ്ഞയുടനെയാണ് ഗിരീഷ് തന്നോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും, തന്നെ വിശ്വസിച്ച് ഈ കഥാപാത്രം ഏൽപ്പിച്ചതില്‍ വലിയ നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.
‘സൂപ്പർ ശരണ്യ കഴിഞ്ഞ സമയത്ത്, സിനിമയുടെ ഷൂട്ട് കഴിഞ്ഞതേയുള്ളൂ, റിലീസ് ആയിട്ടില്ല. അപ്പോൾ തന്നെ ഗിരീഷേട്ടൻ എന്നോട് ബെത്ലഹേമിന്റെ കഥ പറഞ്ഞിരുന്നു. അന്ന് തന്നെ ഈ കഥാപാത്രം നീ ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞു. എന്ത് വിചാരിച്ചിട്ടാണ് ഗിരീഷേട്ടൻ എന്നോട് അങ്ങനെ പറഞ്ഞതെന്നും എന്ത് കോൺഫിഡൻസിലാണ് എന്നെ വിശ്വസിച്ചതെന്നും ഇന്നും എനിക്കറിയില്ല.
ഇന്ന് ബെത്ലഹേമിന്റെ സക്സസ് മീറ്റിൽ വന്നു നിൽക്കുമ്പോൾ ഗിരീഷേട്ടനോട് പറയാനുള്ളത് നന്ദി മാത്രമാണ്. എന്നെപ്പോലെ ഒന്നുമല്ലാത്ത ഒരാളെ കൂടെ നിർത്തുമ്പോൾ അവർക്ക് കൊടുക്കേണ്ട ഒരു വാല്യൂ ഉണ്ട്. ഗിരീഷേട്ടനോട് എനിക്ക് അങ്ങനെയാണ്. പ്രേമലുവായാലും ബെത്ലഹേമായാലും, ഇതുപോലെ ഒരു മെയിൻ ഹീറോയിൻ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തന്നെ വിശ്വാസമില്ലാതിരുന്ന സമയത്ത് എന്നിൽ വിശ്വാസമുണ്ടായിരുന്ന ഗിരീഷേട്ടനോട് ഒരുപാട് നന്ദിയുണ്ട്,’ മമിത പറഞ്ഞു.
ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവർക്കും മമിത ചടങ്ങില്‍ നന്ദി അറിയിച്ചു. 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ സഹപ്രവർത്തകരെയും താരം പ്രത്യേകം പരാമർശിച്ചു. സോഷ്യല്‍ മീഡിയയില്‍ മമിതയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ ഏറ്റെടുക്കക്കഴിഞ്ഞു.
ഓഗസ്റ്റ് 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടി കളക്ഷൻ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.
Content Highlights: Mamitha Baiju has expressed gratitude to director Girish AD, recalling how he narrated the story of Bethlehem shortly after the shoot of Super Sharanya. She described the trust he placed in her as a source of strength, highlighting their professional association.