'റെട്രോ വളരെ മോശം സിനിമയായിരുന്നു':കാർത്തിക് സുബ്ബരാജിനെ വേദിയിൽ വെച്ച് ട്രോളി മിഷ്കിൻ

'റെട്രോ ഒരു മൊക്ക പടമാണ്, ചിത്രത്തിലെ ഡാൻസ് സീക്വൻസിനെ രൂക്ഷമായി പരിഹസിച്ച് മിഷ്കിൻ'

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ' എന്ന ചിത്രത്തെയും സംവിധായകനെയും പരിഹസിച്ച് മിഷ്കിൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഡൊറോത്തി’യുടെ വിജയാഘോഷ ചടങ്ങിലാണ് കാർത്തിക്കിനെ സാക്ഷിയാക്കി മിഷ്കിൻ സിനിമയെക്കുറിച്ച് തുറന്നടിച്ചത്. 'റെട്രോ' തികച്ചും മോശം ചിത്രമാണെന്നും അതിലെ സിംഗിൾ ടേക്ക് ഡാൻസ് സീക്വൻസ് തീർത്തും നിലവാരം കുറഞ്ഞതാണെന്നും മിഷ്കിൻ വേദിയിൽ പരസ്യമായി സ്വന്തം ശൈലിയിൽ വിമർശിച്ചു.

'ഈ ചിത്രത്തിന് തൊട്ടുമുമ്പ് അവൻ ചെയ്തൊരു സിനിമയുണ്ട്, സത്യം പറഞ്ഞാൽ അതൊരു മൊക്ക സിനിമ തന്നെയാണ്. ഞാൻ ആ പടം കണ്ടതാണ്. കാർത്തിക്കിനെ നേരത്തെ തന്നെ അറിയാം. ഞാൻ ‘പിശാശ്’ ഒക്കെ ചെയ്യുന്ന സമയത്ത്, ഉച്ചയ്ക്ക് ഒരു മണിക്ക് ഞാൻ തിയറ്റർ വിസിറ്റിന് എത്തുമെന്ന് അറിഞ്ഞ് കാർത്തിക് രാവിലെയും ആ പടം കണ്ടു, ഉച്ചയ്ക്കും കണ്ടു, വൈകുന്നേരവും കണ്ട് അവിടെത്തന്നെ നിൽക്കുകയാണ്! ഞാൻ അകത്തേക്ക് കയറുമ്പോഴാണ് കാർത്തിക് വന്നിട്ടുണ്ടെന്ന് എന്നോട് പറയുന്നത്.

ഉടനെ ഞാൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു, അവൻ അപ്പോഴും അവിടെത്തന്നെ നിൽക്കുകയാണ്. അന്ന് അവനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാണ്, ‘ഇവൻ എല്ലാവരെയും വെട്ടിച്ച് മുന്നേറും’ എന്ന്. പക്ഷേ ‘റെട്രോ’ മോശം സിനിമയാണ്. അതിൽ കട്ടുകളില്ലാത്ത ഒരു ഡാൻസ് സീക്വൻസ് ഉണ്ട്. എന്തൊരു മോശമായിരുന്നു അത്; മിഷ്കിൻ പറഞ്ഞു.

Ive watched #KarthikSubbaraj’s previous film #Retro. It’s a MOKKA padam. I watched that film; that was the first film of #KarthikSubbaraj I watched. Yet when I saw him I said, “He’ll beat everyone.” There was a long no-cut dance sequence, it was MOKKA.My assistant directors like Karthik Subbaraj’s films and suggested that I watch them, but I asked them to wait. I’ll watch because I have to read a lot of books. I don’t visit theatres to entertain myself; I visit theatres to pray to Gods.- #Mysskin https://t.co/iCa6at3ITK

അതേസമയം, ഡൊറോത്തിയിക്ക് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇളയരാജയാണ് സംഗീത സംവിധാനം.

Content Highlights: Director Mysskin publicly shared his criticism of Suriya’s Retro and made sarcastic remarks about director Karthik Subbaraj. His comments have drawn attention among Tamil cinema audiences.

To advertise here,contact us